Latest NewsIndia

“ആ​ശ​യ​ങ്ങ​ള്‍ നല്ലത്, എന്നാൽ ദേ​ശ​താ​ത്പ​ര്യ​ങ്ങ​ള്‍​ക്കു വി​രു​ദ്ധ​മാ​ക​രു​ത്’; പ്ര​ധാ​ന​മ​ന്ത്രി ജെഎ​ന്‍​യു​വി​ല്‍

ന്യൂ​ഡ​ല്‍​ഹി: ആ​ശ​യ​ങ്ങ​ള്‍ ദേ​ശ​താ​ത്പ​ര്യ​ങ്ങ​ള്‍​ക്കു വി​രു​ദ്ധ​മാ​ക​രു​തെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍റെ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ന​ല്ല പ​രി​ഷ്ക​ര​ണ​ങ്ങ​ള്‍ എ​ങ്ങ​നെ ന​ല്ല രാ​ഷ്ട്രീ​യ​മാ​ക്കി മാ​റ്റാ​മെ​ന്ന കാ​ര്യ​ത്തി​ല്‍ ജെഎ​ന്‍​യു​വി​ല്‍ ച​ര്‍​ച്ച ന​ട​ക്ക​ണ​മെ​ന്നും എ​ല്ലാ​വ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലാ​ണ് ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ല്‍ തി​രു​ത്ത​ല്‍ വ​രു​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

എ​ല്ലാ പ​രി​ഷ്ക​ര​ണ​ങ്ങ​ളും വി​ക​സ​ത്തി​നു വേ​ണ്ടി​യു​ള്ള​താ​ണ്. വ​ര്‍​ഷ​ങ്ങ​ളാ​യി ക​ര്‍​ഷ​ക​ര്‍ രാ​ഷ്ട്രീ​യ ച​ര്‍​ച്ച​ക​ളു​ടെ വി​ഷ​യ​മാ​ണ്. ഞ​ങ്ങ​ള്‍ അ​വ​ര്‍​ക്കു സു​ര​ക്ഷ ന​ല്‍​കി, പ​രി​ഷ്ക​ര​ണ​ങ്ങ​ളും ആ​രം​ഭി​ച്ചു. ഇ​പ്പോ​ള്‍ അ​വ​ര്‍​ക്കു വീ​ടു​ണ്ട്, ശൗ​ചാ​ല​യ​ങ്ങ​ളു​ണ്ട്, വൈ​ദ്യു​തി​യു​ണ്ട്, ഇ​ന്‍റ​ര്‍​നെ​റ്റ് ക​ണ​ക്ഷ​നു​മു​ണ്ട്- മോ​ദി പ​റ​ഞ്ഞു. അതേസമയം ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ വിവേകാനന്ദ പ്രതിമ പുന:സ്ഥാപിക്കുന്നതിനെതിരെ ജെ എൻ യു എസ് യു വിദ്യാർത്ഥീ സംഘടന .

read also: അർണാബ് വിവാദം: ഉദ്ദവിന്റെ ഭാര്യയുടെ പേരിൽ ആത്മഹത്യ ചെയ്ത നായിക്കിൽ നിന്ന് സ്ഥലം വാങ്ങിയിരുന്നതായി വെളിപ്പെടുത്തൽ

പ്രതിമ പുനസ്ഥാപിക്കുന്നത് അനാവശ്യചിലവാണ് ഉണ്ടാക്കുന്നതെന്നും , ആ പണം മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കാമായിരുന്നുവെന്നുമാണ് ഇവർ വാദിക്കുന്നത് . പല രാജ്യങ്ങളിൽ നിന്നും ജെ എൻ യുവിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് ഭാരതത്തിന്റെ യശസ്സ് ഉയർത്തിയ വിവേകാനന്ദൻ മാതൃകയാകാനാണ് കാമ്പസിൽ സ്വാമിജിയുടെ പ്രതിമ സ്ഥാപിച്ചതെന്ന് അധികൃതർ പറഞ്ഞു .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button