രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇതിന് കാരണമായത് കേന്ദ്ര സര്‍ക്കാരിന്റെ സത്വര നടപടികളാണെന്നും അവര്‍ പറഞ്ഞു.
ആത്മനിര്‍ഭര്‍ ഭാരത് 3.0 ന്റെ ഭാഗമായി 12 നിര്‍ണായക നടപടികള്‍ക്കായി 2,65,080 കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ഇതുവരെ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന നടപടികള്‍ക്കായി 29,87,641 കോടി രൂപയാണ് ( ആര്‍ബിഐ നടപടികള്‍ ഉള്‍പ്പടെ ) ചിലവഴിച്ചതെന്നും ബിജെപി നേതാവ് വ്യക്തമാക്കി.
ഇതില്‍ ഏറ്റവും പ്രസക്തമായ പ്രഖ്യാപനം കോവിഡ് വാക്‌സിന്‍ ഗവേഷണ നിര്‍മ്മാണത്തിനായി കോവിഡ് സുരക്ഷ മിഷന് മാറ്റിവെച്ച 900 കോടി രൂപയാണ്. ദുരിതകാലത്ത് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളോടൊപ്പം അടിയുറച്ചുനില്‍ക്കുന്നതിലെ അഭിമാനവും സന്തോഷവും പങ്കുവെയ്ക്കുന്നുവെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments