റിയാദ്: ഇറാനെതിരേ ശക്തമായ നിലപാട് സ്വീകരിക്കാനൊരുങ്ങി സൗദി. ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ വികസിപ്പിക്കാനുള്ള ഇറാന്റെ ശ്രമങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി ‘ശക്തമായ നിലപാട്’ സ്വീകരിക്കാന്‍ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്ത് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് സൗദ്. ഉന്നത സര്‍ക്കാര്‍ സമിതിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
Read Also: മോദിയുടെ തീരുമാനങ്ങൾ രാജ്യത്തെ സാമ്പത്തിക സ്ഥിതി ദുര്‍ബലമാക്കി: രാഹുല്‍ ഗാന്ധി
സെപ്റ്റംബറില്‍ യുഎന്‍ പൊതുസഭയെ വീഡിയോലിങ്ക് വഴി അഭിസംബോധന ചെയ്തതിന് ശേഷം 84കാരനായ ഭരണാധികാരിയുടെ ഇറാനെതിരായ ആദ്യ പരസ്യ പരാമര്‍ശമാണിത്. ഇറാന്റെ ‘വിപുലീകരണവാദത്തെ’യും അദ്ദേഹം അപലപിച്ചു. എന്നാൽ ഇറാന്റെ പ്രാദേശിക പദ്ധതിയുടെ അപകടങ്ങള്‍, മറ്റ് രാജ്യങ്ങളിലെ ഇടപെടല്‍, ഭീകരതയെ വളര്‍ത്തല്‍, വിഭാഗീയത ചൂഷണം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ ഊന്നിപ്പറഞ്ഞ സൗദി രാജാവ് വന്‍ പ്രഹര ശേഷിയുള്ള ആയുധങ്ങള്‍ നേടുന്നതില്‍നിന്നും ബാലിസ്റ്റിക് മിസൈല്‍ പദ്ധതി വികസിപ്പിക്കുന്നതില്‍നിന്നും ഇറാനെ തടയാന്‍ അന്താരാഷ്ട്ര സമൂഹം നിര്‍ണായക നിലപാട് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Post Your Comments