NewsSaudi ArabiaGulf

പ്രവാചകനെ എതിര്‍ക്കുന്നവരെ നേരിടണമെന്ന് മുസ്ലീം ബ്രദര്‍ ഹുഡ് ; ഭീകര സംഘടനയെന്ന് സൗദി

റിയാദ് : പ്രവാചകനെ എതിര്‍ക്കുന്നവരെ നേരിടണമെന്ന് മുസ്ലീം ബ്രദര്‍ ഹുഡ്. മുസ്ലീം ബ്രദര്‍ ഹുഡ് ഭീകരസംഘടനയാണെന്ന സൗദിയുടെ പ്രസ്താവനയ്‌ക്കെതിരെ മുസ്ലീം ബ്രദര്‍ഹുഡ് സംഘടന രംഗത്ത് . തീവ്രവാദമല്ല, ഇസ്ലാമിന് വേണ്ടി വാദിക്കുന്ന ഒരു പരിഷ്‌കരണവാദ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നാണ് മുസ്ലീം ബ്രദര്‍ ഹുഡിന്റെ വാദം.

read also : രാഷ്ട്രീയതാത്പ്പര്യങ്ങള്‍ രാജ്യത്തിന് വിരുദ്ധമാകരുത്… പ്രധാനമന്ത്രി നരേന്ദ്രമോദി

എല്ലാവരും അല്ലാഹുവിനെ അനുസരിക്കാനാണ് സംഘടന ആഹ്വാനം ചെയ്യുന്നത് . ഗ്രൂപ്പിന്റെ സമീപനം ഖുര്‍ ആനില്‍ അധിഷ്ടിതമാണ് . മുസ്ലീങ്ങള്‍ക്കെതിരായ എല്ലാ ആക്രമണങ്ങളെയും നേരിടാന്‍ മുസ്ലീം ബ്രദര്‍ ഹുഡ് സജ്ജമാണ്.അതിനായി പ്രവര്‍ത്തിക്കുന്ന സംഘടന സ്വേച്ഛാധിപത്യത്തിന്റെ അക്രമത്തിനും ഭീകരതയ്ക്കും ഇരയായിട്ടുണ്ട്- പ്രസ്താവനയില്‍ പറയുന്നു.

ഇസ്ലാമിനെ കുറിച്ച് ലോകം അറിയണമെന്നും ,അതിലൂടെ ലോകത്തെ ഒന്നിപ്പിക്കണമെന്നുമാണ് തങ്ങളുടെ ലക്ഷ്യം .പ്രവാചകനെ എതിര്‍ക്കുന്നവരെയും ,മുസ്ലീങ്ങള്‍ക്കെതിരായ നടപടികളെയും നേരിടാനും മുസ്ലീം ബ്രദര്‍ ഹുഡ് പ്രസ്താവനയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button