Latest NewsNewsDevotional

വൃതശുദ്ധിയുടെ നാളുകള്‍ ആരംഭിക്കുകയായി ; ശരണം വിളികളുമായ് വൃശ്ചികമാസം

നാടെങ്ങും ശരണം വിളികള്‍ മുഴങ്ങുന്ന വൃശ്ചികമാസം ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങൾ മാത്രം. വൃശ്ചികം പുലരുന്നതോടെ ലോകത്തെങ്ങുമുള്ള അയ്യപ്പ ഭക്തന്മാരുടെ വൃതശുദ്ധിയുടെ നാളുകള്‍ ആരംഭിക്കുകയായി.ശബരിമലയുടെ ഭരണപരമായ നടത്തിപ്പുകളെ കുറിച്ച്‌ എന്തെല്ലാം വിവാദങ്ങള്‍ ഉയര്‍ന്നാലും ഭക്തകോടികളുടെ മനസില്‍ അയ്യപ്പഭക്തി ഇളക്കം തട്ടാതെ നിലനില്‍ക്കുന്നു.

പഞ്ചേന്ദ്രിയങ്ങളെ വരുതിയിലാക്കുന്ന തന്ത്രിക വിദ്യയുടെ മാതൃകയാണ് ശബരിമല ദര്‍ശനത്തില്‍ പൂര്‍ത്തിയാകുന്നത്.എല്ല ദുര്‍ഘടങ്ങളും കടന്ന് മലചവുട്ടി ശബരിമലയിലെത്തിയാല്‍ ‘നീ തേടി എത്തിയത് നിന്നെ തന്നെയാകുന്നു’ എന്നാണ് ഭക്തന്‍ തിരിച്ചറിയുന്നത്.സകലതിലും പരബ്രഹ്മത്തെ ദര്‍ശിക്കുന്ന അയ്യപ്പ ഭക്തന്‍ ‘അഹം‘ എന്ന ഭാവം ഇല്ലാത്തവനായി, ഭേദചിന്തകള്‍ ഇല്ലാത്തവനായി, മമതകള്‍ ഇല്ലാത്തവനായി മാറുന്നു.

ശബരിമലയിലേക്കുള്ള ദിവ്യമായ പൊന്നുപതിനെട്ടു പടികള്‍ മനുഷ്യന്‍റെ മാനസികമായ ഉത്തുംഗതയിലേക്കുള്ള പടികളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button