കൊച്ചി: വിമാനത്താവളം വഴി നടന്ന സ്വർണ്ണക്കടത്തിനെ കുറിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് അറിവ് ഉണ്ടായിരുന്നു എന്നുമാത്രമല്ല ഒത്താശയും ചെയ്തുവെന്ന് എൻഫോഴ്സ്മെന്റ് അറിയിക്കുകയുണ്ടായി. കള്ളക്കടത്തിൽ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്നും ശിവശങ്കറാണ് തീരുമാനിച്ചിരുന്നത്. നയതന്ത്ര ചാനലിലൂടെ സ്വർണമടങ്ങിയ ബാഗ് വിട്ടുകിട്ടുന്നതിന് ശിവശങ്കർ സജീവമായി ഇടപ്പെടുകയുണ്ടായി. സ്വപ്നയുടെ പേരില്‍ മൂന്നാമത്തെ ലോക്കര്‍ തുടങ്ങാനും ശിവശങ്കര്‍ പദ്ധതിയിട്ടുവെന്നും കഴിഞ്ഞ നവംബര്‍ 11 ന് ഇത് സംബന്ധിച്ച വാട്സപ്പ് സന്ദേശം അയച്ചുവെന്നും ഇഡി വെളിപ്പെടുത്തുകയുണ്ടായി. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിലെ ഇഡിയുടെ എതിർ സത്യവാങ്മൂലം ലഭിച്ചിരിക്കുകയാണ്.
കള്ളക്കടത്ത് വരുമാനം കൂടുതല്‍ വരുന്നത് കൊണ്ടാണാണ് മൂന്നാമത്തെ ലോക്കര്‍ തുടങ്ങുവാനായി ശിവശങ്കര്‍ പദ്ധതിയിട്ടതെന്ന് ഇഡി വ്യക്തമാകുന്നു. നയതന്ത്രബാഗ് പരിശോധനയില്ലാതെ വിട്ട് കിട്ടാൻ മുതിർന്ന കസ്റ്റംസ് ഓഫീസറെ വിളിച്ചതായി ശിവശങ്കർ സമ്മതിക്കുകയുണ്ടായി. കഴിഞ്ഞ മാസം 15 നാണ് ഇത് സംബന്ധിച്ച മൊഴി നൽകിയിരിക്കുന്നത്. സ്വപ്ന ആവശ്യപ്പെട്ടിട്ടാണ് കസ്റ്റംസ് ഓഫീസറെ വിളിച്ചതെന്നും ശിവശങ്കർ മൊഴി നൽകിയിരിക്കുകയാണ്. ഇതിലൂടെ ശിവശങ്കർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാണ് മനസിലാക്കുന്നതെന്ന് ഇഡി പറഞ്ഞു. ലൈഫ് മിഷന്റെ പദ്ധതി രേഖകൾ സ്വപ്നയ്ക്ക് കൈമാറിയത് ടെൻഡർ രേഖകൾ തുറക്കുന്നതിന് മുമ്പാണ്. ബിഡ് നടപടികളിലെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ശിവശങ്കറിനറെ ഈ നടപടിയെന്നും ഇഡി പറഞ്ഞു.
എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലുളള ശിവശങ്കറെ ഇന്ന് കോടതിയിൽ ഹാജരാക്കുന്നതാണ്. കസ്റ്റഡി കാലാവധി തീരുന്നതിനാൽ റിമാൻഡ് ചെയ്യണമെന്ന് എൻഫോഴ്സ്മെന്റ് ആവശ്യപ്പെടുന്നതാണ്. എന്നാൽ അതേസമയം, ശിവശങ്കറിന്റെ ജാമ്യാപേക്ഷയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുകയാണ്. സ്വർണക്കളളക്കടത്തിനെപ്പറ്റി ശിവശങ്കറിന് അറിയാമായിരുന്നെന്നും ലോക്കറിൽ നിന്ന് കണ്ടെടുത്ത പണം ശിവശങ്കറിന്റേതുകൂടിയാണെന്നും സ്വപ്ന സുരേഷ് പറഞ്ഞതായി ഇഡി ഇന്നലെ കോടതിയെ അറിയിക്കുകയുണ്ടായി. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതക്കുവേണ്ടിയാണ് എൻഫോഴ്സ്മെന്റ് ഒരു ദിവസത്തേക്ക് കൂടി ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.
Post Your Comments