COVID 19Latest NewsKeralaIndiaNews

തീർത്ഥാടകരെ ആകർഷിക്കാൻ പുതിയ തീരുമാനവുമായി സംസ്ഥാന സർക്കാർ ; ശബരിമലയിലെത്തുന്നവർക്ക് കോവിഡ് ബാധിച്ചാൽ സൗജന്യ ചികിത്സ

തിരുവനന്തപുരം: ശബരിമലയിലെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ പുതിയ ഉത്തരവുമായി പിണറായി സര്‍ക്കാര്‍‌. ശബരിമലയിലെത്തുന്ന സംസ്ഥാനത്ത് നിന്നുളള തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ സൗജന്യ ചികിത്സ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇതര സംസ്ഥാനക്കാരാണെങ്കില്‍ ചികിത്സക്ക് പണം നല്‍കണം.

ദേവസ്വം, ധന വകുപ്പുകളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. വാരാന്ത്യങ്ങളില്‍ രണ്ടായിരം പേര്‍ക്കും അല്ലാത്ത ദിവസങ്ങളില്‍ ആയിരം തീര്‍ത്ഥാടകര്‍ക്കുമാണ് മലകയറാന്‍ അനുമതി. ഇവര്‍ മലകയറുമ്പോഴും ദര്‍ശനത്തിന് നില്‍ക്കുമ്പോഴും കൃത്യമായ ശാരീരിക അകലം പാലിക്കണം. മുപ്പത് മിനിറ്റ് ഇടവിട്ട് കൈകള്‍ വൃത്തിയാക്കണം. കൊവിഡ് വന്നുപോയവര്‍ ആരോഗ്യമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഒപ്പം കരുതണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

കേരളത്തില്‍ നിന്നുളള തീര്‍ത്ഥാടകനാണെങ്കില്‍ ശബരിമലയിലെത്തിയശേഷം കൊവിഡ് സ്ഥിരീകരിച്ചാല്‍ എ പി എല്‍, ബി പി എല്‍ വ്യത്യാസമില്ലാതെ സൗജന്യ ചികിത്സ നല്‍കും. സര്‍ക്കാര്‍ ആശുപത്രികളിലോ സര്‍ക്കാരുമായി കൊവിഡ് ചികിത്സക്ക് സഹകരിക്കുന്ന സ്വകാര്യ ആശുപത്രിയിലോ പ്രവേശിക്കാം. ഇതര സംസ്ഥാന തീര്‍ത്ഥാടകനാണെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ആകും ചികിത്സ.

shortlink

Related Articles

Post Your Comments

Related Articles


Back to top button