Latest NewsIndiaNews

ദു​ര്‍​ബ​ല​മാ​യ പ്ര​ക​ട​നം; പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ മു​റു​മു​റു​പ്പ്

കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്​​ 12 സീ​റ്റിന്റെ മാ​ത്രം കു​റ​വാ​ണ്​ മ​ഹാ​സ​ഖ്യ​ത്തി​ന്​ ഉ​ണ്ടാ​യ​ത്.

ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് അതിപ്രധാനമായ സംസ്ഥാനങ്ങളിൽ ഒന്നായ ബീഹാറിലെ തെരെഞ്ഞെടുപ്പ് കോൺഗ്രസിന് പരാജയങ്ങളുടെ കണക്കുകൾ മാത്രമാണ് സമ്മാനിച്ചത്. എന്നാൽ ഇ​​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ടം ന​ട​ന്ന ബി​ഹാ​റി​ലെ കോ​ണ്‍​ഗ്ര​സിന്റെ ദു​ര്‍​ബ​ല​മാ​യ പ്ര​ക​ട​ന​ത്തെ​ച്ചൊ​ല്ലി പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ മു​റു​മു​റു​പ്പ്. ക​പ്പി​നും ചു​ണ്ടി​നും ഇ​ട​യി​ലെ​ന്ന​പോ​ലെ മ​ഹാ​സ​ഖ്യ​ത്തി​ന്​ അ​ധി​കാ​രം ന​ഷ്​​​ട​പ്പെ​ട്ട​തി​ന്​ ​പ്ര​ധാ​ന കാ​ര​ണം കോ​ണ്‍​ഗ്ര​സാ​ണെ​ന്ന വി​മ​ര്‍​ശ​നം പാ​ര്‍​ട്ടി​ക്കു പു​റ​ത്തെ​ന്ന​പോ​ലെ അ​ക​ത്തും ശ​ക്തം.

അതേസമയം മ​ഹാ​സ​ഖ്യ​ത്തി​ല്‍​നി​ന്ന്​ പി​ടി​ച്ചു​വാ​ങ്ങി​യ 70 സീ​റ്റി​ല്‍ ജ​യ​സാ​ധ്യ​ത​യു​​ള്ള സ്​​ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്താ​ന്‍​പോ​ലും കോ​ണ്‍​ഗ്ര​സി​ന്​ ക​ഴി​ഞ്ഞി​ല്ല. ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച 40ല്‍ 27 ​സീ​റ്റി​ല്‍ ജ​യി​ക്കാ​ന്‍ ക​ഴി​ഞ്ഞെ​ങ്കി​ല്‍ ഇ​ക്കു​റി കി​ട്ടി​യ​ത്​ 19 മാ​ത്രം. 51 സീ​റ്റി​ല്‍​ തോ​റ്റു. മ​ഹാ​സ​ഖ്യ​ത്തി​ലെ പ്ര​ധാ​ന ക​ക്ഷി​യാ​യ ആ​ര്‍.​ജെ.​ഡി മ​ത്സ​രി​ച്ച​തി​ല്‍ പ​കു​തി​യി​ലേ​റെ സീ​റ്റി​ല്‍ ജ​യി​ച്ചു. സ​ഖ്യ​ക​ക്ഷി​ക​ളാ​യ ഇ​ട​തും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ്​ കാ​ഴ്​​ച​വെ​ച്ച​ത്. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്​​ 12 സീ​റ്റിന്റെ മാ​ത്രം കു​റ​വാ​ണ്​ മ​ഹാ​സ​ഖ്യ​ത്തി​ന്​ ഉ​ണ്ടാ​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​നു സം​ഭ​വി​ച്ച പ​ല​വി​ധ വീ​ഴ്​​ച​ക​ള്‍ ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ച​ര്‍​ച്ച​ചെ​യ്യ​പ്പെ​ടു​ക​യാ​ണ്.

ബി​ഹാ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തെ ന​യി​ച്ച​ത്​ രാ​ഹു​ല്‍ ഗാ​ന്ധി​യാ​ണ്. പ്ര​ധാ​ന​മ​ന്ത്രി എ​ന്ന നി​ല​യി​ലു​ള്ള തി​ര​ക്കു​ക​ള്‍​ക്കി​ട​യി​ലും ന​രേ​ന്ദ്ര മോ​ദി പ​​ങ്കെ​ടു​ത്ത അ​ത്ര പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ളി​ല്‍​പോ​ലും രാ​ഹു​ല്‍ എ​ത്തി​യി​ല്ല. എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ബി​ഹാ​റി​ലേ​ക്ക്​ എ​ത്തി​നോ​ക്കി​യ​തു​പോ​ലു​മി​ല്ല. ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ള്‍ അ​ല​ട്ടു​ന്ന ​പാ​ര്‍​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ബി​ഹാ​റി​ലേ​ക്ക്​ വി​ഡി​യോ സ​ന്ദേ​ശം അ​യ​ക്കു​ക​യാ​ണ്​ ചെ​യ്​​ത​ത്.

Read Also: ‘അര്‍ണാബിന്റെ ജാമ്യം; ‘അതിവേഗ നീതി ‘യുടെ പേരാണ് ഹിന്ദുത്വ പ്രിവിലെജ്; തുറന്നടിച്ച് സിദ്ദീഖ് കാപ്പന്റെ ഭാര്യ

പ​ല സ്​​ഥാ​നാ​ര്‍​ഥി​ക​ളെ​യും ഡ​ല്‍​ഹി​യി​ല്‍ നി​ന്ന്​ കെ​ട്ടി​യി​റ​ക്കു​ക​യാ​ണ്​ ചെ​യ്​​ത​ത്. പ്ര​ചാ​ര​ണ നി​യ​ന്ത്ര​ണ​ത്തി​നും ഡ​ല്‍​ഹി​യി​ല്‍​നി​ന്ന്​ ആ​ളെ വി​ട്ടു. അ​വ​ര്‍​ക്കാ​ക​​ട്ടെ, മ​ണ്ഡ​ല​ത്തിന്റെ സ്വ​ഭാ​വ​വും തെ​ര​ഞ്ഞെ​ടു​പ്പി​​െന്‍റ ച​ല​ന​ങ്ങ​ളും അ​ള​ന്ന്​ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. സ്​​ഥാ​നാ​ര്‍​ഥി​ക​ളേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ പേ​ര്‍ പാ​ര്‍​ട്ടി​യു​ടെ കേ​ന്ദ്ര നി​രീ​ക്ഷ​ക​രാ​യി എ​ത്തി​യെ​ങ്കി​ലും, അ​വ​രും വെ​റു​തെ ക​റ​ങ്ങി​ന​ട​ന്നു. ബൂ​ത്തു​ത​ല മാ​നേ​ജ്​​മെന്‍റ്​ ബി.​ജെ.​പി ക​രു​ത​ലോ​ടെ നി​ര്‍​വ​ഹി​ച്ചെ​ങ്കി​ല്‍, ബൂ​ത്ത്​ ഏ​ജ​ന്‍​റു​മാ​രാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍​പോ​ലും ആ​ളി​ല്ലാ​ത്ത സ്​​ഥി​തി​യാ​ണ്​ പ്ര​താ​പം പ​ണ്ടേ ത​ക​ര്‍​ന്ന​ടി​ഞ്ഞ കോ​ണ്‍​ഗ്ര​സ് കാ​ഴ്​​ച​വെ​ച്ച​ത്. മ​ധ്യ​​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, യു.​പി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും കോ​ണ്‍​ഗ്ര​സ്​ പ്ര​ക​ട​നം ദു​ര്‍​ബ​ല​മാ​യി​രു​ന്നു.

എന്നാൽ വെ​റു​തെ വോ​ട്ടു​യ​ന്ത്ര​ത്തെ പ​ഴി​പ​റ​​യു​ന്ന​ത്​ എ​ന്തി​നെ​ന്ന ചോ​ദ്യ​മാ​ണ്​ യു​വ​നേ​താ​വ്​ കാ​ര്‍​ത്തി ചി​ദം​ബ​രം ഉ​യ​ര്‍​ത്തി​യ​ത്. കോ​ണ്‍​ഗ്ര​സി​ല്‍ അ​ടി​മു​ടി അ​ഴി​ച്ചു​പ​ണി വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ നേ​തൃ​ത്വ​ത്തി​ന്​ ക​ത്തെ​ഴു​തി​യ​വ​ര്‍ ഉ​യ​ര്‍​ത്തി​യ വി​ഷ​യ​ങ്ങ​ള്‍ വീ​ണ്ടും പാ​ര്‍​ട്ടി​യി​ല്‍ ച​ര്‍​ച്ച​യാ​യി. സം​ഘ​ട​ന​ാ​പ്ര​വ​ര്‍​ത്ത​നം ഉ​ഷാ​റാ​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്താ​നും ക്ര​മീ​ക​ര​ണം ഒ​രു​ക്കു​മെ​ന്ന്​ നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ച​ത​ല്ലാ​തെ, അ​ക്കാ​ര്യ​ങ്ങ​ളും ഇ​ഴ​യു​ന്നു. പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ്​ പ്ര​സി​ഡ​ന്‍​റാ​കു​ന്ന കാ​ര്യം പി​ന്നെ​യും വൈ​ക​ി​യേ​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button