ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട്നാല് പേരുടെയും നുണ പരിശോധന റിപ്പോര്‍ട്ടുകള്‍ സി.ബി.ഐക്ക് ലഭിച്ചു. നുണ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സിബിഐ. അപകടസ്ഥലത്ത് സ്വര്‍ണക്കടത്തു കേസിലെ പ്രതി റൂബിന് തോമസ് ഉണ്ടായിരുന്നെന്ന കലാഭവന്‍ സോബിയുടെ മൊഴി തെറ്റെന്ന് നുണപരിശോധനാ ഫലം സൂചിപ്പിച്ചു.
read also: ഇത്തവണ ഒറ്റയ്ക്ക് മത്സരിച്ചു, ബീഹാർ തെരഞ്ഞെടുപ്പിൽ ശിവസേനയുടെ സ്ഥാനം നോട്ടയ്ക്കും താഴെ
ഇതോടെ സോബിയുടെ മൊഴികൾ വീണ്ടും സിബിഐ പരിശോധിക്കും. അതേസമയം ബാലഭാസ്കര്‍ മരിക്കുന്നതിനു മുമ്പ് വിഷ്ണു സോമസുന്ദരം സ്വര്‍ണക്കടത്ത് തുടങ്ങിയിരുന്നുവെന്ന് സി.ബി.ഐ കണ്ടെത്തി . വിഷ്ണു സോമസുന്ദരത്തിന്റെ സ്വര്‍ണക്കടത്ത് ഇടപാടുകളെ കുറിച്ച് ബാലഭാസ്കറിന് അറിവുണ്ടോ എന്നാണ് ഇപ്പോൾ സി.ബി.ഐ പരിശോധിക്കുന്നത്.
Post Your Comments