ദില്ലി : രാജ്യത്ത് കോവിഡ് മുക്തി നിരക്കില്‍ വര്‍ധനവ്. നിലവില്‍ 92.6 ശതമാനമാണ് കോവിഡ് രോഗമുക്തരാകുന്നവരുടെ നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, ഏകദേശം 48,000 ആളുകള്‍ ആണ് രോഗമുക്തി നേടിയത്. ഇതോടെ 79 ലക്ഷത്തിലധികം ആളുകള്‍ രോഗബാധയില്‍ നിന്ന് മുക്തരായി. ഇപ്പോള്‍ 5 ലക്ഷത്തിലധികം സജീവമായ കൊറോണ വൈറസ് കേസുകള്‍ ഉണ്ട്. ഇന്ത്യയുടെ പ്രതിദിന പോസിറ്റീവ് നിരക്ക് 5.5 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,000 കോവിഡ് -19 കേസുകള്‍ ആണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യയുടെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 85.5 ലക്ഷത്തിലെത്തി. 24 മണിക്കൂറിനുള്ളില്‍ 490 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം കോവിഡ് മരണസംഖ്യ 1,26,611 ആയി. ഇന്ത്യയില്‍ 45,903 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഇന്നലത്തേതിനേക്കാള്‍ 0.5% കൂടുതലാണ്. എന്നാല്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് രാജ്യത്തിന് ഏറെ ആത്മവിശേവസം നല്‍കുന്നു.
അതേസമയം, കോവിഡ് -19 വാക്‌സിന്‍ വികസിപ്പിച്ചെടുത്തത് ഫൈസര്‍ ഇന്‍കോര്‍പ്പറേഷനും ബയോടെക് എസ്ഇയും പതിനായിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരുടെ ഒരു പഠനത്തില്‍ 90% വിജയകരമായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഇതുവരെയുള്ള ഏറ്റവും വലിയ ശാസ്ത്രീയ മുന്നേറ്റമാണ്. കോവിഡ് വാക്‌സിന്‍ ഉടന് തന്നെ വിപണിയിലെത്താനുള്ള സാധ്യതകളും ഇത് നല്‍കുന്നുണ്ട്.
Post Your Comments