Latest NewsNewsIndia

കേരളത്തിന് പിന്നാലെ സംസ്ഥാനത്ത് സി.ബി.ഐക്ക് നിയന്ത്രണമേര്‍പ്പെടുത്തി മറ്റൊരു സംസ്ഥാനം

ചണ്ഡീഗഡ്: കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ക്ക് എതിരെ കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ രംഗത്ത് വന്നു. കേരളത്തിന് പിന്നാലെ സംസ്ഥാനത്ത് സി.ബി.ഐക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ് പഞ്ചാബ്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. എക്സിക്യൂട്ടിവ് ഓര്‍ഡറിലൂടെ ഉടന്‍ തന്നെ ഇത് നടപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.ഇതോടെ അന്വേഷണത്തിനായി സി.ബി.ഐക്ക് നല്‍കിയിരുന്ന പൊതു സമ്മതം റദ്ദാക്കിയ ഒമ്ബതാമത്തെ സംസ്ഥാനമാണ് പഞ്ചാബ്.

read also : ചൈനീസ് വസ്തുക്കള്‍ ബഹിഷ്‌ക്കരിക്കാന്‍ ക്യാംപെയ്ന്‍

രാഷ്ട്രീയ എതിരാളികളെ ഉപദ്രവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐയെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്ച ഝാര്‍ഖണ്ഡും സി.ബി.ഐക്ക് നല്‍കിയിരുന്ന
പൊതുസമ്മതം പിന്‍വലിച്ചിരുന്നു. കേരളം സി.ബി.ഐക്ക് കടിഞ്ഞാണിട്ടതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് ഭരിക്കുന്ന ഝാര്‍ഖണ്ഡിന്റെ നീക്കം. നേരത്തെ ബംഗാള്‍, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ സി.ബി.ഐക്കുള്ള പൊതുസമ്മതം പിന്‍വലിച്ചിരുന്നു. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇനി സി.ബി.ഐക്ക് ഇവിടങ്ങളില്‍ കേസെടുക്കാനാകില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button