Latest NewsKeralaNews

സംസ്ഥാനത്ത് അത്യന്തം അപകടകാരിയായ ഇടിമിന്നലിനു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 13ന് ശേഷം തുലാവര്‍ഷം സജീവമാകും. ഇന്ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലെ മലയോര പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

Read Also : സ്ത്രീകള്‍ ധരിക്കുന്ന താലിയെ പട്ടിയുടെ ചങ്ങലയോട് താരതമ്യം ചെയ്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് : പോസ്റ്റിനെതിരെ വിവാദം ആളിക്കത്തുന്നു

ശ്രീലങ്കന്‍ തീരത്തെ ന്യൂനമര്‍ദ്ദം കന്യാകുമാരി കടലിലേക്ക് സഞ്ചരിക്കുന്നതിനാലാണ് വെള്ളിയാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ സജീവമാകാന്‍ സാധ്യതയേറുന്നത്. കഴിഞ്ഞവര്‍ഷത്തെപ്പോലെ ഇക്കുറി ശക്തമായ തുലാവര്‍ഷത്തിനു സാധ്യതയില്ലെന്നാണ് കണക്കുകൂട്ടല്‍. പോയവര്‍ഷം അറബിക്കടലില്‍ അപ്രതീക്ഷിതമായുണ്ടായ ന്യൂനമര്‍ദങ്ങളാണ് തുലാവര്‍ഷത്തെ ശക്തമാക്കിയത്. ഇക്കുറി അതിനുള്ള സാധ്യത വിരളമാണെന്നാണു വിലയിരുത്തല്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button