ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാഗഡ്ബന്ധന് സഖ്യത്തെ നയിക്കുന്ന തേജസ്വി യാദവിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് പിതാവും ആര്.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവ്. തേജസ്വി യാദവിന്റെ 31ാം ജന്മദിനത്തിന് ബിഹാര്‍ അദ്ദേഹത്തിന് സമ്മാനം നല്‍കുമെന്നും ലാലു പ്രസാദ് പറഞ്ഞു. കാലത്തീറ്റ കുംഭകോണകേസില്‍ റാഞ്ചിയിലെ ജയിലില്‍ കഴിയുകയാണ് ലാലുപ്രസാദ് യാദവ്.
read also: ബീഹാർ തെരഞ്ഞെടുപ്പ് : മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ എൻഡിഎ മുന്നേറ്റം
നവംബര്‍ ഒമ്ബതിന് തേജസ്വി യാദവിെന്റ 31ാം ജന്മദിനമായിരുന്നു. വോെട്ടണ്ണല്‍ നവംബര്‍ 10നും. മഹാഗഡ്ബന്ധന് സഖ്യത്തിന്റെ വിജയം തേജസ്വി യാദവിന് ബിഹാര്‍ ജനത നല്കുന്ന ജന്മദിന സമ്മാനമാണെന്നും ലാലു കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രവചനങ്ങൾ എല്ലാം തെറ്റിച്ചു കൊണ്ട് ബീഹാറിൽ എൻഡിഎ സഖ്യമാണ് മുന്നേറുന്നത്.
Post Your Comments