ഇംഫാല്‍: മണിപ്പുരില്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവാക്കിയതിനു പിന്നാലെ, തൊട്ടടുത്ത എതിര്‍സ്‌ഥാനാര്‍ഥി ബി.ജെ.പി. അംഗം നിയമസഭാംഗമായി സത്യപ്രതിജ്‌ഞചെയ്‌തു.നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ ചേര്‍ത്തെന്നു ചൂണ്ടിക്കാട്ടിയാണ് വൈ. സര്‍ചന്ദ്രയ്‌ക്കെതിരേ രാമേശ്വര്‍ പരാതി നല്‍കിയത്.
ഇതോടെ 60 അംഗ മണിപ്പുര്‍ നിയമസഭയിലെ ബി.ജെ.പി. അംഗങ്ങളുടെ എണ്ണം 20 ആയി. 2017-ല്‍ കാക്‌ചിങ് മണ്ഡലത്തില്‍നിന്നു വിജയിച്ച കോണ്‍ഗ്രസ് അംഗം വൈ. സര്‍ചന്ദ്രയുടെ തെരഞ്ഞെടുപ്പാണു കഴിഞ്ഞയാഴ്‌ച ഹൈക്കോടതി അസാധുവാക്കിയത്. ഇതേത്തുടര്‍ന്നാണ്, തെരഞ്ഞെടുപ്പില്‍ വോട്ട് നിലയില്‍ രണ്ടാമതെത്തിയ ബി.ജെ.പി. സ്‌ഥാനാര്‍ഥി മായങ്‌ലാങ്‌ബാം രാമേശ്വറിനെ വിജയിയായി പ്രഖ്യാപിച്ചത്.
read also: രാജ്യത്ത് 56 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പ് വിധി ഇന്നറിയാം; മധ്യപ്രദേശില്‍ നിര്‍ണായകം
ഇന്നലെ സ്‌പീക്കര്‍ യംനാം ഹേമ്‌ചന്ദ് സിങ്ങിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ രാമേശ്വര്‍ എം.എല്‍.എയായി സത്യപ്രതിജ്‌ഞ ചെയ്‌തു. മുഖ്യമന്ത്രി ബിരേന്‍ സിങ്, മന്ത്രിമാര്‍, എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments