Latest NewsIndia

‘നാട്ടിൽ സമാധാനം പുലർന്നു, ഉപരോധത്തിന്റെയും കലാപത്തിന്റെയും ദേശത്തെ ബിജെപി വീണ്ടെടുത്തു’ : 5 വർഷത്തെ ഭരണനേട്ടങ്ങൾ

അരാജകത്വം, അസ്ഥിരത, അസമത്വം എന്നിവ‍ സംഭാവന ചെയ്ത കോൺഗ്രസ് ഭരണത്തിൽ നിന്ന് എൻ. ബിരേൻ സിങ്ങിന്റെ സർക്കാരിലേക്ക് ഏറെ ദൂരമുണ്ടെന്നും സർബാനന്ദ

ഇംഫാൽ : മണിപ്പുരില്‍ തുടര്‍ ഭരണം കിട്ടാനായി ബിജെപിയുടെ പ്രചാരണം കൊഴുക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്ത് വരവേ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ശക്തമായ പ്രചാരണങ്ങളുമായി രംഗത്തുണ്ട്. എന്നാൽ എൻ. ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വെറും അഞ്ചുവർഷം കൊണ്ട് പുരോഗതിയിലേക്കും സമാധാനത്തിലേക്കും മണിപ്പുരിനെ കൈപിടിച്ചുയർത്തിയെന്നു കേന്ദ്ര തുറമുഖ, ജലഗതാഗത വകുപ്പുമന്ത്രിയും അസം മുൻമുഖ്യമന്ത്രിയുമായ സർബാനന്ദ് സോനോവാൾ പറഞ്ഞു.

‘എൻ. ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ എല്ലാ മേഖലയിലും വികസനം കൊണ്ടുവന്നു. വികസനവും സമാധാനവും മണിപ്പുരിന് കിട്ടാക്കനിയായിരുന്നു. എന്നാൽ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിൽ മണിപ്പുർ എല്ലാ മേഖലകളിലും വിജയം വരിച്ചുവെന്നും സോനോവാൾ പറഞ്ഞു. മണിപ്പുർ രാജ്യത്തിന്റെ ശക്തികേന്ദ്രമാണ്. ഭാഷപരമായ വൈവിധ്യം, കല, സ്ത്രീ ശാക്തികരണം, കായിക മേഖലയിലുള്ള ആധിപത്യം തുടങ്ങിയ എല്ലാ കാര്യങ്ങളിലും മണിപ്പുർ രാജ്യത്തിനു തന്നെ മാതൃകയാണ്.’

‘ഉപരോധത്തിന്റെയും കലാപത്തിന്റെയും ദേശമായിരുന്ന മണിപ്പുരിനെ വീണ്ടെടുത്തത് ബിജെപിയാണ്. ഇംഫാല്‍ താഴ്‌വരകളിലും സമതലങ്ങളിലും വസിക്കുന്ന മണിപ്പുരികളും പര്‍വതമേഖലകളില്‍ താമസിക്കുന്ന നാഗാ, കുക്കി ഗോത്രജനത, ഇവർ തമ്മിൽ സമാധാനവും സഹവർത്തിത്വവും ഉറപ്പിക്കാനായത് വിലമതിക്കാൻ കഴിയാത്ത നേട്ടമാണ്.’ അരാജകത്വം, അസ്ഥിരത, അസമത്വം എന്നിവ‍ സംഭാവന ചെയ്ത കോൺഗ്രസ് ഭരണത്തിൽ നിന്ന് എൻ. ബിരേൻ സിങ്ങിന്റെ സർക്കാരിലേക്ക് ഏറെ ദൂരമുണ്ടെന്നും സർബാനന്ദ സോനോവാൾ പറഞ്ഞു.

മണിപ്പുരിൽ പാർട്ടി സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു സോനോവാൾ. കോൺഗ്രസ് ഭരണകാലത്ത് വർഷത്തിൽ 100 ദിവസവും ഉപരോധവും ബന്ദും കർഫ്യുവും ആയിരുന്നെങ്കിൽ അഞ്ചുവർഷം കൊണ്ട് മണിപ്പുരിൽ കാര്യങ്ങൾ മാറിമറിഞ്ഞു. സംസ്ഥാനത്ത് സമാധാനം പുലരണമെങ്കിൽ ബിജെപി വീണ്ടും അധികാരത്തിൽ വരണമെന്നും സോനോവാൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button