പാറ്റ്ന : ബിഹാറിലെ ഭരണമുന്നണിയായ എന്‍ ഡി എ തിരഞ്ഞെടുപ്പില്‍ വ്യക്തമായ മേധാവിത്വം പ്രകടിപ്പിച്ചുകൊണ്ടിരിക്കെ, നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രി കസേരയില്‍ എത്തുമെന്നു തന്നെയാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. പാര്‍ട്ടി അടിസ്ഥാനത്തില്‍ മുന്നണിയില്‍ ജെ ഡി യു ഏറെ പിന്നാക്കം പോയതും ബി ജെ പി നേട്ടംകൊയ്യുന്നതുമൊന്നും മുഖ്യമന്ത്രി പദത്തിനെ ബാധിക്കില്ലെന്നാണ് സൂചന.
അഞ്ച് തവണ മുഖ്യമന്ത്രി പദം അലങ്കരിച്ച നിതീഷ് കുമാറിനെ മുന്‍നിര്‍ത്തിയാണ് എന്‍ ഡി എ തിരഞ്ഞെടുപ്പിനെ നേരിട്ടത്.ഇപ്പോൾ 134 സീറ്റുകളിലാണ് എൻഡിഎ മുന്നിൽ നിൽക്കുന്നത്. മഹാസഖ്യം വെറും 97 സീറ്റുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. അതേസമയം മറ്റു സംസ്ഥാനങ്ങളിലും ബിജെപി ലീഡ് തുടരുകയാണ്.ഗുജറാത്തില്‍ എട്ട് നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോള്‍ ഏഴ് സീറ്റുകളിലും ബിജെപിയാണ് മുമ്പില്‍.
ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് മുന്നിലില്ല.രാജ്യസഭ തിരഞ്ഞെടുപ്പിന് മുമ്ബ് കോണ്‍ഗ്രസിന്റെ എട്ട് എംഎല്‍എമാര്‍ രാജിവെച്ചിരുന്നു. അതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്. എംഎല്‍എമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ബിജെപിക്ക് മൂന്ന് പേരെ രാജ്യസഭയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നു.അതിനിര്‍ണായകമായ മദ്ധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി 18 സീറ്റുകളില്‍ മുന്നിലാണ്. ഇതോടെ ബി ജെ പി ഭരണം സംസ്ഥാനത്ത് തുടരുമെന്ന് ഉറപ്പായി.
തെലങ്കാനയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദുബാക്ക് മണ്ഡലത്തിലും ഒഡീഷയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ബല്സോരിലും തൃത്തലിലും ബി ജെ പി മുന്നോട്ട് നില്‍ക്കുകയാണ്. നാഗാലാന്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ബഹുദൂരം മുന്നിലാണ്.
മണിപ്പൂരില്‍ കോണ്‍ഗ്രസും ബി ജെ പിയും ഓരോ സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. ജാര്‍ഖണ്ഡിലും കര്‍ണാടകയിലും രണ്ട് സീറ്റുകളില്‍ ബി ജെ പി മുന്നിട്ട് നില്ക്കുന്നു. ഹരിയാനയില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി യോഗേശ്വര്‍ യാദവ് രണ്ടായിരം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.
Post Your Comments