കോവിഡ് വാക്സീന് പരീക്ഷണം നിര്‍ണായക വഴിത്തിരിവിലെന്ന് സൂചന. യുഎസ് കമ്പനിയായ ഫിസര്‍ വികസിപ്പിക്കുന്ന വാക്സീന് രോഗപ്രതിരോധത്തില്‍ 90 ശതമാനവും കാര്യക്ഷമമെന്ന് സ്വതന്ത്രസമിതി വിലയിരുത്തല്‍. ഈ മാസം അവസാനം പരീക്ഷണം പൂര്‍ത്തിയാകുന്നതോടെ ഫുഡ് ആന്റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന് അനുമതിക്കായി അപേക്ഷിക്കും. വാക്സീന് പരീക്ഷണം വിജയകരമാണോ എന്ന് വിലയിരുത്തന്നതിന്റെ പ്രാഥമികഘട്ടമാണ് സ്വതന്ത്രസമിതിയുടെ റിപ്പോര്‍ട്ട്.
ജര്‍മന്‍ കമ്പനിയായ ബയോണ്‍ടെകുമായി ചേര്‍ന്നാണ് ഫിസറിന്റെ പരീക്ഷണം. ഇന്ത്യയില്‍ ഈ വാക്സീന് പരീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ ആദ്യഘട്ടത്തില്‍ വാക്സീന് ഇന്ത്യയില്‍ ലഭ്യമാകില്ല. ഇന്ത്യയില്‍ പരീക്ഷിച്ച് വിജയമുറപ്പിക്കുന്ന വാക്സീന് മാത്രമേ ഇവിടെ വിതരണം ചെയ്യാവൂ എന്നാണ് ചട്ടം. എഫ്ഡിഎ അനുമതി ലഭിച്ചാല്‍ ഈ വര്‍ഷാവസാനം 20 ലക്ഷംപേര്‍ക്കെങ്കിലും വാക്സീന് ലഭ്യമാക്കുമെന്ന് കമ്പനി പറയുന്നു.. രണ്ടുഡോസാണ് ഫിസര്‍ വാക്സീന് നല്‍കേണ്ടത്. ആഗോള വാക്സീന് പരീക്ഷണങ്ങളില്‍ സ്വതന്ത്രസമിതിയുടെ കാര്യക്ഷമതാ റിപ്പോര്‍ട്ട് പുറത്തുവിടുന്ന ആദ്യ കമ്പനിയാണ് ഫിസര്‍.
Post Your Comments