തിരുവനന്തപുരം: വിശുദ്ധ ഗ്രന്ഥം കടത്തിയത് , പ്രോട്ടോകോൾ ലംഘനം തുടങ്ങിയ വിവാദങ്ങളിൽ കുടുങ്ങിയിരിക്കുന്ന മന്ത്രി കെ ടി ജലീലിന്റെ പി എച്ച് ഡിയും നഷ്ടമാകുമോ? ജലീലിന്റെ പി എച്ച് ഡി വിവാദത്തില്‍ നിര്‍ണായക നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പി എച്ച് ഡി പ്രബന്ധം പരിശോധിച്ച് ഉചിതമായ നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിര്‍ദേശം നല്കി. പ്രബന്ധം മൗലികമല്ലെന്ന പരാതിയെ തുടർന്നാണ് നീക്കം.
മലബാര്‍ ലഹളയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും ആലി മുസലിയാരുടേയും പങ്കിനെ കുറിച്ചാണ് ജലീല്‍ ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്. 2006ലായിരുന്നു കെ ടി ജലീലിന് ഡോക്ടറേറ്റ് കിട്ടിയത്. എന്നാൽ കൈയില്‍ കിട്ടിയ നൂറ് കണക്കിന് ഉദ്ധരണികള്‍ അക്ഷര തെറ്റുകളോടെ പകര്‍ത്തിയെഴുതി സര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ചുവെന്നും പ്രബദ്ധത്തില്‍ അക്ഷര തെറ്റുകള്‍ക്കൊപ്പം വ്യാകരണ പിശകുമുണ്ടെന്നും സേവ് യൂണിവേഴ്സിറ്റി ഫോറം ഗവര്‍ണര്‍ക്ക് നല്കിയ പരാതിയിൽ ആരോപിക്കുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാനാണ് വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
Post Your Comments