തിരുവല്ല: ബിലിവേഴ്സ് ചര്‍ച്ചില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന റെയ്ഡിൽ 300 കോടി രൂപയുടെ അനധികൃത ഇടപാട് നടന്നതായി കണ്ടെത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആറായിരം കോടി രൂപയാണ് വിദേശത്ത് നിന്ന് ബിലിവേഴ്സ് ചര്‍ച്ചിന് സഹായമായി ലഭിച്ചത്. റെയ്ഡിനിടയിൽ സഭയുടെ വക്താവും മെഡിക്കല്‍ കോളേജിന്റെ മാനേജറും ആയ ഫാദര്‍ സിജോ പണ്ടപ്പള്ളിലിന്റെ ഐ ഫോണ്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. ഉദ്യോഗസ്ഥര്‍ ഇത് പരിശോധിക്കുന്നതിന് ഇടയില്‍ ഫാദര്‍ സിജോ ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച് ബാത്ത്റൂമിലേക്ക് ഓടി ഫോണ്‍ നിലത്ത് എറിഞ്ഞുടച്ച് നശിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു.
ഫ്ളഷ് ചെയ്യാനുള്ള ശ്രമത്തിനിടെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ തകര്‍ന്ന ഫോണ്‍ കസ്റ്റഡിയിലെടുത്തു. കൂടാതെ ഒരു പെന്‍ഡ്രൈവും നശിപ്പിക്കാനുള്ള ശ്രമം ജീവനക്കാരിയുടെ ഭാഗത്ത് നിന്നുണ്ടായി. ഇതും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് തടയാനായി. റെയ്ഡിനിടെ പതിനാലര കോടിയോളം രൂപ പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ഏഴുകോടി രൂപ ബിലിവേഴ്സിന്റെ മെഡിക്കൽ കോളേജ് പരിസരത്തെ കാറില്‍ നിന്നാണ് കണ്ടെത്തിയത്. ബാക്കി തുക സഭയുടെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്.
read also:അമ്മ മറ്റൊരു കാമുകനോടൊപ്പം നാടുവിട്ടു; മകളെ ബലാത്സംഗം ചെയ്ത കേസില്‍ അമ്മയുടെ കാമുകൻ അറസ്റ്റിൽ
ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് ശേഷം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന സൂചനയുണ്ട്. ബിലിവേഴ്സ് സ്ഥാപകന്‍ കെ.പി യോഹന്നാനും പ്രധാന ചുമതല വഹിക്കുന്ന ഫാദര്‍ ഡാനിയല്‍ വര്‍ഗീസും വിദേശത്താണ്. ഇരുവരോടും ഉടന്‍ മടങ്ങിയെത്താന്‍ ആവശ്യപ്പെടും.
Post Your Comments