കാഠ്മണ്ഡു : കോവിഡ് പ്രതോരോധ പ്രവർത്തനങ്ങൾക്കായി നേപ്പാളിന് സഹായവുമായി ഇന്ത്യ. 28 വെന്റിലേറ്ററുകളാണ് ഇന്ത്യ നേപ്പാളിന് നൽകിയത്.
Read Also : സ്കൂളുകള്‍ തുറന്നതിന് പിന്നാലെ 67 കുട്ടികള്‍ക്കും 25 ജീവനക്കാര്‍ക്കും കോവിഡ്
നേപ്പാൾ ആരോഗ്യമന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ വിനയ് മോഹൻ കത്വയാണ് ആരോഗ്യമന്ത്രി ഭാനു ഭക്ത ധക്കലിന് വെന്റിലേറ്ററുകൾ കൈമാറിയത്. അസ്വാരസ്യങ്ങൾ മറന്ന് പ്രതിസന്ധി ഘട്ടത്തിൽ സഹായം നൽകിയ ഇന്ത്യയ്ക്ക് ധക്കൽ നന്ദി അറിയിച്ചു.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നേപ്പാളുമായുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് വിനയ് മോഹൻ കത്വ പറഞ്ഞു. നേപ്പാൾ സർക്കാരിനും ജനങ്ങൾക്കുമൊപ്പം എന്നും ഇന്ത്യയുണ്ടാകും. ഭാവിയിൽ ആവശ്യമായ എല്ലാ സഹായവും ഇന്ത്യ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സെപ്തംബർ 15 ന് 2000 വെന്റിലേറ്ററുകൾ ഇന്ത്യ നേപ്പാളിന് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ സഹായമെന്ന നിലയിൽ 28 ഐസിയു വെന്റിലേറ്ററുകൾ കൂടി കൈമാറിയത്.
Post Your Comments