Latest NewsIndiaInternational

‘ട്രംപ് തോൽക്കും , മോദി സന്യസിക്കും, ചൈന അഞ്ചു രാഷ്ട്രങ്ങളായി ചിതറും’: ഐടി വിദഗ്ധനും ജ്യോതിഷിയുമായ പി വി ആര്‍ നരസിംഹറാവു മുൻപ് നടത്തിയ പ്രവചനം വൈറല്‍

വാഷിംഗ്ടണ്‍: ”തെരെഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെടും. യുദ്ധങ്ങളും ആഭ്യന്തര പ്രശ്നങ്ങളും നിമിത്തം ചൈന അഞ്ചു രാഷ്ട്രങ്ങളായി ചിതറും. ഭാരതം ലോക നേതൃത്വത്തിലേക്ക് ഉയരും. അയല്‍ക്കാരുമായുള്ള പ്രശ്നങ്ങളില്‍ ഇന്ത്യ തീരുമാനമുണ്ടാക്കും. നരേന്ദ്രമോദി സന്യസിക്കാന്‍ പോകും”. മാസങ്ങള്‍ക്ക് മുന്‍പ് പി വി ആര്‍ നരസിംഹറാവു നടത്തിയ ഈ പ്രവചനം വൈറല്‍. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ വേദ ജ്യോതിഷ പണ്ഡിതനും ഐറ്റി വിദഗ്ദനുമായ പി വി ആര്‍ നരസിംഹറാവുവിന്റെ വിശ്വാസതയായിരുന്നു കാരണം.

യു എസ് ഇന്നത്തെ പ്രാമാണ്യം നഷ്ടപ്പെട്ട് രണ്ടാം ലോക മഹായുദ്ധാനന്തരമുള്ള ബ്രിട്ടനെപ്പോലെ ഒരു രണ്ടാംനിര ശക്തിയായി തുടരും. ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന കൊറോണ പോലും ഈ മാറ്റങ്ങള്‍ക്കെല്ലാം അദൃശ്യമായ ഒരു നിമിത്തമായി മാറും. എന്നൊക്കെയായിരുന്നു പ്രവചനം. ട്രംപ് തീര്‍ച്ചയായും വീണ്ടും അമേരിക്കന്‍ പ്രസിഡന്റാകും എന്ന സാഹചര്യം നി്‌ലനിന്നപ്പോളായിരുന്നു റാവുവിന്റെ പ്രവചനം. ട്രംപിന്റെ ശിഷ്ടകാലം അസ്വസ്ഥതകള്‍ നിറഞ്ഞതായിരിക്കുമെന്നും റാവു പ്രവചിച്ചിരുന്നു.

ട്രംപ് തോറ്റു. ഭാവി പ്രശ്‌ന കലുഷിതമാകാം എന്ന നിലയിലേക്കാണ് കാര്യങ്ങള്‍.യു എസ് ഇന്നത്തെ പ്രാമാണ്യം നഷ്ടപ്പെട്ട് രണ്ടാം ലോക മഹായുദ്ധാനന്തരമുള്ള ബ്രിട്ടനെപ്പോലെ ഒരു രണ്ടാംനിര ശക്തിയായി തുടരും. ലോകത്തിനു മുന്നില്‍ ഉയര്‍ന്നു നില്‍ക്കുകയാണെങ്കിലും ചൈനയുടെ തകര്‍ച്ച അനിവാര്യമാണെന്ന് റാവു പ്രവചിച്ചിരുന്നു. ഉള്ളില്‍ നിന്നുള്ള സമ്മര്‍ദ്ദ ഫലമായി അടുത്ത പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ ചൈന സോവിയറ്റ് യൂണിയനെ പോലെ പല രാഷ്ട്രങ്ങളായി ചിതറും.

read also: ’21-ാ൦ നൂറ്റാണ്ട് ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ യുഗമാണ്’ : നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡൻ

തിബറ്റ് സ്വതന്ത്രമാകും. യുദ്ധങ്ങളാലും ആഭ്യന്തര പ്രശ്നങ്ങളാലും ശക്തി നഷ്ടപ്പെട്ട് ചൈന ദുര്‍ബലമാകും.ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന കൊറോണ പോലും ഈ മാറ്റങ്ങള്‍ക്കെല്ലാം അദൃശ്യമായ ഒരു നിമിത്തമായി മാറും. എന്നൊക്കെയായിരുന്നു പ്രവചനം.”നരേന്ദ്രമോദി അടുത്ത തെരെഞ്ഞെടുപ്പിലും ശക്തമായി തിരിച്ചു വരും. ജയിച്ചാലും മോദി കാലാവധി പൂര്‍ത്തിയാക്കില്ല. അടുത്ത തലമുറയെ ഭരണച്ചുമതല ഏല്‍പ്പിച്ചിട്ട് രാഷ്ട്രീയ സന്യാസത്തിലേക്കും വ്യക്തിപരമായ ആത്മീയ സാധനകളിലേക്കും നീങ്ങുകയാവും ഉണ്ടാവുക.” എന്നായിരുന്നു ഇന്ത്യയെക്കുറിച്ചുള്ള പ്രവചനം.

നരേന്ദ്രമോദി താടി വളര്‍ത്തുന്നത് സന്യാസത്തിലേക്കുള്ള ഒരുക്കമാണെന്ന പ്രചരണത്തിന് പ്രചാരം കൂടാന്‍ ട്രംപിന്റെ തോല്‍വി കാരണമാകും.2000 ആണ്ടു മുതല്‍ 2030 വരെയുള്ള കാലം ലോകത്തെ സംബന്ധിച്ച്‌ ഈ സഹസ്രാബ്ദത്തിലെ ഏറ്റവും വലിയ പരിവര്‍ത്തനത്തിന്റെ കാലഘട്ടമാണെന്ന് നരസിംഹറാവു വളരെ മുമ്ബ് തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ഈ പരിവര്‍ത്തന ദശയില്‍ ഇന്ത്യയുടെ നേതൃത്വം സുരക്ഷിതമായ കൈകളില്‍ തന്നെയാണ്. ലോകത്തെ എല്ലാ രാജ്യങ്ങളേയും ബാധിക്കുന്ന ഈ മാറ്റങ്ങളില്‍ നിന്ന് ഇന്ത്യയ്ക്ക് ഒഴിഞ്ഞു നില്‍ക്കാനാവില്ല.

എന്നാല്‍ വലിയ പരിക്കുകളില്ലാതെ നമ്മള്‍ അതിനെ അതിജീവിക്കുകയും കൂടുതല്‍ ശക്തരായി ലോക നേതൃത്വത്തിലേക്ക് ഉയരുകയും ചെയ്യും..മോദി സര്‍ക്കാരിന്റെ ഇപ്പോഴത്തെ രണ്ടാമൂഴമാണ് ഇന്ത്യയെ സംബന്ധിച്ച്‌ കൂടുതല്‍ പ്രധാനമായിട്ടുള്ളത്. ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്ന പല നടപടികളും ഇപ്പോഴുണ്ടാകും. നമ്മുടെ അയല്‍രാജ്യങ്ങളുമായി കാലങ്ങളായി നിലനില്‍ക്കുന്ന പല പ്രശ്നങ്ങളിലും പരിഹാരങ്ങളുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button