വാഷിംഗ്ടണ്‍: യുഎസില്‍ ബൈഡന്റെ ആദ്യനീക്കം തന്നെ ഇന്ത്യയ്ക്ക് അനുകൂലമായി. ലോകം കാത്തിരുന്ന ആ പ്രഖ്യാപനം ഉടന്‍. കൊറോണ വൈറസ് ടാസ്‌ക് ഫോഴ്സ് തയ്യാറാക്കുകയാണ് അദ്ദേഹം. നേരത്തെ തന്നെ തന്റെ പ്രഥമ പരിഗണന കോവിഡ് പ്രതിരോധത്തിനായിരിക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം കോവിഡ് ടാസ്‌ക് ഫോഴ്സിന്റെ കോ ചെയര്‍ അഥവാ അധ്യക്ഷനായി ഇന്ത്യന്‍-അമേരിക്കന്‍ വംശജനായ ഡോ വിവേക് മൂര്‍ത്തിയെ നിയമിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വംശജനായ ഫിസിഷ്യനാണ് വിവേക് മൂര്‍ത്തി. കര്‍ണാടക വംശജനായ മൂര്‍ത്തിയെ നേരത്തെ അമേരിക്കയുടെ 19ാമത് സര്‍ജന്‍ ജനറലായി നിയമിച്ചിരുന്നു. ബരാക് ഒബാമയുടെ കാലത്തായിരുന്നു നിയമനം.
കഴിഞ്ഞ ദിവസം വിജയപ്രസംഗത്തില്‍ കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ സാധ്യമായ എല്ലാ കാര്യവും ചെയ്യുമെന്ന് ബൈഡന്‍ പറഞ്ഞിരുന്നു. യുഎസ് സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം തന്നെ ടാസ്‌ക് ഫോഴ്സിനെ രൂപീകരിക്കുമെന്ന് ബൈഡന്‍ പറഞ്ഞിരുന്നു. നാളെയായിരിക്കും ഇതിന്റെ പ്രഖ്യാപനം നടത്തുക. ഇതില്‍ പ്രമുഖ ശാസ്ത്രജ്ഞരും വിദഗ്ധരും ഉണ്ടായിരിക്കും. ബൈഡന്‍-ഹാരിസ് ടീമിന്റെ കോവിഡ് പ്രതിരോധ പ്ലാന്‍ നടപ്പാക്കാന്‍ ഇവര്‍ക്ക് ഒരു ടീം ഉണ്ടാവും.
Post Your Comments