Latest NewsKeralaNews

കമറുദ്ദീന്‍ വിഷയത്തില്‍ പാണക്കാട് ഹൈദരലി തങ്ങളുടെ തീരുമാനത്തിന് പുല്ലുവില കല്‍പ്പിച്ച് കെ.പി.എ.മജീദും പി.കെ.കുഞ്ഞാലികുട്ടിയും

കോഴിക്കോട്: ജുവല്ലറി നിക്ഷേപ തട്ടിപ്പില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീന്‍ വിഷയത്തില്‍ പാണക്കാട് ഹൈദരലി തങ്ങളുടെ തീരുമാനത്തിന് പുല്ലുവില കല്‍പ്പിച്ച് കെ.പി.എ.മജീദും പി.കെ.കുഞ്ഞാലികുട്ടിയും. തുടക്കം മുതല്‍ എംസി ഖമറുദ്ദീന്‍ എംഎല്‍എ സ്ഥാനത്തു നിന്നും മാറി നിന്നു കൊണ്ട് അന്വേഷണം നേരിടണമെന്ന അഭിപ്രായമായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങളുടേത്. എന്നാല്‍ പികെ കുഞ്ഞാലിക്കുട്ടിയും കെപിഎ മജീദും ചേര്‍ന്ന് ഇന്ന് ചേര്‍ന്ന യോഗത്തില്‍ ഈ തീരുമാനം അട്ടിമറിച്ച് കമറുദ്ദീന്‍ രാജി വെയ്‌ക്കേണ്ടെന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു.

read also : സാമ്പത്തിക തട്ടിപ്പ് നടത്തിയ കമറുദ്ദീനെ ചേര്‍ത്തുനിര്‍ത്തി മുസ്ലീംലീഗ് : കമറുദ്ദീനെതിരെ പാട്ടി നടപടിയുണ്ടാകില്ല… തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തി പി.കെ.കുഞ്ഞാലികുട്ടി

അന്വേഷണം നേരിടുന്നതിന് രാജിവെക്കേണ്ടി വരികയാണെങ്കില്‍ പാര്‍ട്ടിയില്‍ എംഎല്‍എമാര്‍ ബാക്കിയുണ്ടാകില്ലെന്നാണ് യോഗത്തില്‍ കുഞ്ഞാലിക്കുട്ടി അറിയിച്ചത്. കഴിഞ്ഞ ദിവസം മുസ്ലിം ലീഗിന്റെ കാസര്‍കോഡ് ജില്ല നേതൃത്വവുമായും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും തീരുമാനം കുഞ്ഞാലിക്കുട്ടിക്ക് വിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button