COVID 19Latest NewsNewsInternational

ജലദോഷം വന്നാല്‍ ഇനി ഭയക്കേണ്ട… ജലദോഷ സമയത്ത് നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്നചില ആന്റിബോഡികള്‍ കൊവിഡില് നിന്ന് സംരക്ഷണം നല്‍കും

ജലദോഷം വന്നാല്‍ ഇനി ഭയക്കേണ്ട, ജലദോഷ സമയത്ത് നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്നചില ആന്റിബോഡികള്‍ കൊവിഡില് നിന്ന് സംരക്ഷണം നല്‍കുമെന്ന് പഠനം. ജലദോഷ സമയത്ത് നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്നചില ആന്റിബോഡികള്‍ കൊവിഡില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ സഹായിക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്. ക്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെയും ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തലുള്ളത്. ചില ആളുകള്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക് കൊവിഡ് ബാധിച്ചിട്ടില്ലെങ്കിലും വൈറസിനെതിരായി പ്രതിപ്രവര്‍ത്തിക്കുന്ന ആന്റിബോഡികള്‍ ഉണ്ടെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

read also : പ്രായമായവരില്‍ നടത്തിയ പരീക്ഷണവും പൂര്‍ണവിജയം: വിതരണാനുമതി ലഭിച്ചാല്‍ കൊറോണ വാക്സിന്‍ അടുത്തമാസം

ജലദോഷം പോലുള്ളവ പരത്തുന്ന വൈറസുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിന്റെ ഫലമായി ഈ ആന്റിബോഡികള്‍ രൂപപ്പെട്ടിരിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഘടനാപരമായി SARS-CoV-2 ന് സമാനമാണ്. 2011 നും 2018 നും ഇടയില്‍ ശേഖരിച്ച 300 ലധികം രക്ത സാമ്പിളുകള്‍ ഗവേഷകര്‍ വിശകലനം ചെയ്തു, അതില്‍ മിക്കവാറും എല്ലാ ആന്റിബോഡികളും കൊറോണ വൈറസുകളുമായി പ്രതിപ്രവര്‍ത്തിക്കുന്നു.

ഈ സാമ്പിളുകളുടെ പൂളില്‍, 20 മുതിര്‍ന്നവരില്‍ 1 പേര്‍ക്കും കൊവിഡിനെതിരെ പ്രതിപ്രവര്‍ത്തിക്കുന്ന ആന്റിബോഡികള്‍ ഉണ്ടായിരുന്നു. ആറ് നും 16 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്ന് എടുത്ത രക്തസാമ്ബിളുകളില്‍ ക്രോസ്-റിയാക്ടീവ് ആന്റിബോഡികള്‍ കൂടുതലായി കണ്ടെത്തിയതായും ഗവേഷകര്‍ പറയുന്നു. കുട്ടികള്‍ക്കിടയില്‍ ഉയര്‍ന്ന അളവിലുള്ള ക്രോസ്-റിയാക്ടീവ് ആന്റിബോഡികള്‍ ഉള്ളതിനാലാണ് കൊവിഡ് ബാധിച്ചാലും രോഗം ഗുരുതരമാവാതിരിക്കുന്നതെന്നാണ് അനുമാനിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button