KeralaLatest NewsNewsIndia

ആരോഗ്യവകുപ്പിനു മരുന്നു വിതരണം ചെയ്ത കമ്പനികളുമായി ബിനീഷിനുള്ള ബിനാമി ബന്ധങ്ങൾ പരിശോധിക്കാനൊരുങ്ങി ഇ ഡി ; ബിനീഷ് കോടിയേരി കൂടുതൽ കുരുക്കിലേക്ക്

തിരുവനന്തപുരം: ബെംഗലുരു മയക്കു മരുന്ന് കേസ് സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ 2006 മുതലുള്ള സാമ്പത്തിക ഇടപാടുകളും ബിനാമി ഇടപാടുകളും അന്വേഷിക്കാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ്.ഇതിന്റെ ഭാഗമായി അന്വേഷണം വിപുലീകരിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം എട്ടംഗ ഉദ്യോഗസ്ഥ സംഘം തിരുവനന്തപുരത്തു തങ്ങുകയാണ്. കേരളത്തിലെ ഇഡി വിഭാഗവുമായി സഹകരിച്ചാകും അന്വേഷണം.

Read Also : “തോറ്റിട്ടുമില്ല തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുമില്ല…നിയമ പോരാട്ടം തുടരും” : ഡൊണാൾഡ് ട്രംപ്

വര്‍ക്കലയില്‍ ബിനീഷുമായി ബന്ധമുള്ള ചില കേന്ദ്രങ്ങളിലും തലസ്ഥാനത്തെ ചില സ്ഥാപനങ്ങളിലും ഇഡി വരും ദിവസങ്ങളില്‍ പരിശോധന നടത്തും. 2006 മുതല്‍ ആരോഗ്യവകുപ്പിനു മരുന്നു വിതരണം ചെയ്ത കമ്ബനിളുമായി ബിനീഷിനുള്ള ബിനാമി ബന്ധങ്ങളും പരിശോധിക്കും. ഗോവയിലും ബെംഗലുരുവിലും ബിസിനസ് ബന്ധങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും കണ്ടെടുത്ത ക്രെഡിറ്റ് കാർഡിൽ നടന്ന മുഴുവന്‍ ഇടപാടുകളും പരിശോധിക്കും. അനൂപ് ബെംഗലുരുവിലായിരിക്കെ ക്രെഡിറ്റ് കാര്‍ഡ് തിരുവനന്തപുരത്ത് ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കാര്‍ഡുമായി ബന്ധപ്പെട്ട് മുഴുവന്‍ വിവരങ്ങളും ശേഖരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button