Latest NewsNewsInternational

“തോറ്റിട്ടുമില്ല തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുമില്ല…നിയമ പോരാട്ടം തുടരും” : ഡൊണാൾഡ് ട്രംപ്

ഫിലാഡല്‍ഫിയ: യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജോ ബൈഡന്‍ വിജയിച്ചതായുള്ള പ്രഖ്യാപനങ്ങള്‍ തള്ളി എതിരാളി ഡോണള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പ് കഴിഞ്ഞെന്നുള്ള ധാരണ തെറ്റാണെന്ന് ട്രംപ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ധൃതിപ്പെട്ട് സ്വയം വിജയിയാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് ബൈഡന്‍ ചെയ്യുന്നത്. ഇതിന് മാധ്യമങ്ങള്‍ ബൈഡനെ സഹായിക്കുന്നു. സത്യം പുറത്തുവരാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല – ട്രംപ് പ്രസ്‍താവനയില്‍ ആരോപിച്ചു.

തിങ്കളാഴ്‍ച്ച മുതല്‍ നിയമപോരാട്ടം ആരംഭിക്കുമെന്ന് ട്രംപ് അറിയിച്ചു. നിയമപരമായ മുഴുവന്‍ ബാലറ്റുകളും എണ്ണണം, നിയമവിരുദ്ധമായ ബാലറ്റുകള്‍ തള്ളിക്കളയണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. അദ്ദേഹം ഉടൻ മാധ്യമങ്ങളെ കാണുമെന്ന റിപ്പോർട്ടുകളും പുറത്തുവാരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

വിവാദങ്ങള്‍ക്ക് ഒടുവിലാണ് ജോ ബൈഡന്‍ യുഎസ് പ്രസിഡന്‍റ് ആയേക്കുമെന്ന് യുഎസ് മാധ്യമങ്ങള്‍ പ്രവചിക്കുന്നത്. സിഎന്‍എന്‍, അസോഷ്യേറ്റഡ് പ്രസ്, എന്‍ബിസി മാധ്യമങ്ങള്‍ ബൈഡന്‍റെ വിജയം സ്ഥിരീകരിച്ചു. അതേസമയം, പലയിടത്തും വോട്ടെണ്ണൽ പുരോഗമിക്കുകയാണെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിലവിലെ പ്രസിഡൻ്റ് ഡോണാൾഡ് ടംപിനെ പരാജയപ്പെടുത്തിയാണ് അമേരിക്കയുടെ 46മത്തെ പ്രസിഡൻ്റായി 77 കാരനായ ബൈഡൻ എത്തുന്നത്. ഇന്ത്യൻ വംശജ കമല ഹാരിസ് വൈസ് പ്രസിഡൻ്റാകും. അമേരിക്കൻ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡൻ്റായി കമ മാറുമെന്ന പ്രത്യേകതയുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button