KeralaLatest NewsNews

“കള്ളപണം മാറ്റാന്‍ സമയം ലഭിച്ചില്ല,ആദായ നികുതി വകുപ്പിന്‍റെ പരിശോധന അപ്രതീക്ഷിതം” : ബിലീവേഴ്സ് സഭാ മേധാവി ഫാദര്‍‌ ഡാനിയേല്‍ വര്‍ഗീസിന്റെ ശബ്ദസന്ദേശം പുറത്ത്

പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച്‌ ചാരിറ്റിയുടെ മറവില്‍ വിദേശത്ത് നിന്ന് പണം സ്വീകരിച്ച്‌ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് ബിലിവേഴ്സ് സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പിന്റെ പരിശോധനയിലൂടെ പുറത്ത് വന്നത്. എഫ്സിആര്‍ഐയുടെ മറവില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കെത്തിയിരുന്ന പണം വിവിധ ആവശ്യങ്ങള്‍ക്കായി വക മാറ്റിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

Read Also : സ്കൂളുകൾ തുറക്കാൻ തീരുമാനം ; ക്ലാസ് മുറികളിൽ പ്രവേശിപ്പിക്കുന്നത് തെർമൽ സ്കാനിങ്ങിന് ശേഷം

ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ് മുന്നില്‍ കണ്ട് ബിലിവേഴ്സ് സഭയുടെ സ്ഥാപനങ്ങളില്‍ നിന്നും കള്ളപ്പണം പുറത്തേക്ക് കടത്താന്‍ ശ്രമിച്ചതിന്‍റെ തെളിവുകള്‍ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.സഭയുടെ ധനകാര്യമേധാവി ഫാദര്‍ ഡാനിയേല്‍ വര്‍ഗീസിനോട് പണം കണ്ടെത്തിയ വാഹനത്തിന്‍റെ ഉടമ സംസാരിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തായത്.

അതേസമയം ബിലീവേഴ്സ് സഭയുടെ സ്ഥാപനങ്ങളില്‍ രാജ്യവ്യാപകമായി നടത്തുന്ന റെയ്ഡ് തുടരാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. തിരുവല്ലയിലെ മെഡിക്കല്‍ കോളജ് ഗ്രൗണ്ടിൽ നിന്ന് പിടിച്ചെടുത്ത ഏഴ് കോടി രൂപ കണ്ടെത്തിയ വാഹനത്തിന്‍റെ ഉടമ സഭയുടെ ധനകാര്യ വിഭാഗം മേധാവിയോട് സംസാരിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.

ഇതില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന അപ്രതീക്ഷിതമായിരുന്നെന്നും കള്ളപണം മാറ്റാന്‍ സമയം ലഭിച്ചില്ലെന്നുമാണ് ഫാദര്‍‌ ഡാനിയേല്‍ വര്‍ഗീസ് പറയുന്നത്. നികുതി നിയമങ്ങള്‍ മറികടന്ന് ക്രമക്കേട് നടത്തിയത് കൂടാതെ വന്‍ കള്ളപ്പണ ശേഖരവും കണ്ടെത്തിയതോടെ ബിലിവേഴ്സിനെതിരെ കൂടുതല്‍ കേന്ദ്ര ഏജന്‍സികളും വരുംദിവസങ്ങളില്‍ അന്വേഷണം ആരംഭിക്കും. മൂന്നാം ദിവസമായ ഇന്നലെ നടന്ന പരിശോധനയില്‍ സഭയുടെ വിദേശ ധനസഹായവുമായി ബന്ധപ്പെട്ട ഫയലുകളാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്.

60 ലേറെ കേന്ദ്രങ്ങളിലായി തുടരുന്ന റെയ്ഡില്‍ കൂടുതല്‍ പണവും നികുതിവെട്ടിപ്പ് രേഖകളും കണ്ടെത്തുന്നതിന് ആദായനികുതി വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. വന്‍സാമ്ബത്തിക ക്രമക്കേടുകള്‍ നടന്നത് കൂടാതെ നിരോധിത നോട്ട് ശേഖരവും കണ്ടെത്തിയതോടെ സഭാനേതാക്കളെ അടക്കം ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഉദ്യോഗസ്ഥര്‍. 30ലേറെ ട്രസ്റ്റുകള്‍ രൂപീകരിച്ച്‌ സാമ്ബത്തിക ഇടപാടുകള്‍ നടത്തിയെങ്കിലും ഇത് സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കുക എന്നത് ബിലീവേഴ്സ് ഗ്രൂപ്പിനെ സംബന്ധിച്ച്‌ ശ്രമകരമാണ്. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിലൂടെ തട്ടിപ്പില്‍ പങ്കാളികളായവരെ വേഗത്തില്‍ കുരുക്കിലാക്കാമെന്ന പ്രതീക്ഷയിലാണ് ആദായ നികുതി വകുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button