മുംബൈ : നവംബര്‍ 23 മുതൽ സ്കൂളുകള്‍ തുറക്കാൻ തീരുമാനവുമായി സംസ്ഥാന സർക്കാർ. ഒന്‍പതുമുതലുള്ള ക്ലാസുകളാണ് തുറക്കുന്നതെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്വാദ് പറഞ്ഞു സുരക്ഷാ മാനദണ്ഡങ്ങളോടു കൂടിയാണ് സ്കൂളുകള്‍ തുറക്കുന്നത്. തെര്‍മല്‍ സ്കാനിംഗിനുശേഷമായിരിക്കും വിദ്യാര്‍ഥികളെ ക്ലാസ് മുറികളില്‍ പ്രവേശിപ്പിക്കുന്നതെന്നും ഗെയ്ക്വാദ് പറഞ്ഞു.
Read Also : വീണ്ടും സ്വർണ്ണക്കടത്ത് ; കരിപ്പൂരിൽ 52 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചു
ദീപാവലിക്കുശേഷം നാം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. സ്കൂളുകളിലെ ക്വാറന്റൈന് കേന്ദ്രങ്ങള്‍ അടയ്ക്കാന്‍ സാധിക്കില്ല. അതിനാല്‍ ക്ലാസ് മുറികള്‍ക്കുള്ള ഇതര സ്ഥലങ്ങള്‍ സംബന്ധിച്ച് പ്രാദേശിക ഭരണകൂടത്തിന് തീരുമാനമെടുക്കാം. സ്കൂളുകളുടെ ശുചിത്വം, അധ്യാപകര്‍ക്കുള്ള കോവിഡ് പരിശോധന, മറ്റ് മുന്‍കരുതലുകള്‍ എന്നിവ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗികളായ വിദ്യാര്‍ഥികളോ, കുടുംബത്തില്‍ ആര്‍ക്കെങ്കിലും രോഗം ഉണ്ടെങ്കിലോ ആ വിദ്യാര്‍ഥികള്‍ സ്കൂളുകളിലേക്ക് വരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു
Post Your Comments