കൊറോണ വൈറസിനെ തടയാൻ ബിസിജി (ബാസിലസ് കാൽമെറ്റ് ഗ്യൂറിൻ) വാക്‌സിന് സാധിക്കുമെന്ന് പുതിയ പഠനം.വാക്‌സിൻ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും അതിലൂടെ കൊറോണ വൈറസിനെ ചെറുത്തുനിൽക്കാൻ സഹായിക്കുകയും ചെയ്യുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Read Also : നിയമസഭ അമിതാധികാരം പ്രയോഗിക്കുന്നു : കെ.സുരേന്ദ്രൻ
ഉത്തർപ്രദേശിലെ നോയിഡയിലാണ് പുതിയ പഠനം നടന്നത്. ശിശുക്കളിൽ ക്ഷയരോഗം തടയാനാണ് ബിസിജി വാക്‌സിൻ ഉപയോഗിക്കുന്നത്. മെഡിക്കൽ സൂപ്പറിൻഡെന്റ് ഡോ. രേണു അഗർവാളിന്റെ നേതൃത്വത്തിലാണ് പുതിയ പരീക്ഷണം നടന്നത്.
പഠനത്തിന്റെ ആദ്യ ഘട്ടത്തിൽ 30 ആശുപത്രി ജീവനക്കാർക്ക് വാക്‌സിൻ നൽകിയിരുന്നു. ഇവരെ നോയിഡ ജില്ല ആശുപത്രിയിൽ കൊറോണ ഡ്യൂട്ടിക്കായി നിയമിച്ചു. എന്നാൽ ആർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല.
രണ്ടാം ഘട്ടത്തിൽ 50 ജീവനക്കാരിൽ 30 പേർക്ക് വാക്‌സിൻ കുത്തിവയ്ക്കുകയും, ഇവരെ കൊറോണ സെന്ററിൽ ജോലിക്ക് നിയോഗിക്കുകയും ചെയ്തിരുന്നു. 15 ദിവസം കൂടുമ്പോൾ പിസിആർ പരിശോധന നടത്തി. ഇതിൽ വാക്‌സിൻ കുത്തിവയ്ക്കാത്ത 16 പേർക്ക് കൊറോണ പോസിറ്റീവായി.
ആഗസ്റ്റ് 24 ന് അടുത്ത അടുത്ത പരീക്ഷണത്തിന്റെ ഭാഗമായി 130 ആളുകളിൽ 50 പേർക്ക് വാക്‌സിൻ നൽകിയിരുന്നു. കൊറോണ സെന്ററിൽ ജീവനക്കാരായി പ്രവർത്തിക്കുന്ന ഇവരിൽ ആർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഡോ. അഗർവാൾ സ്വയപരീക്ഷണം നടത്തിയതായും വ്യക്തമാക്കിയിട്ടുണ്ട്. ഇതിലും പൂർണ്ണ വിജയം കൈവരിച്ചെന്നാണ് ഡോ അഗർവാൾ പറയുന്നത്.
Post Your Comments