MollywoodLatest NewsKeralaNewsEntertainment

56 ദിവസം ഷെഡ്യൂള്‍ ചെയ്തിരുന്ന സിനിമ 46 ദിവസത്തില്‍ ദൃശ്യം 2 ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി

ദൃശ്യം 2 ന്റെ ഷൂട്ടിങ് ഔദ്യോഗികമായി പൂര്‍ത്തിയായിരിക്കുന്നു.

മോഹൻലാൽ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗം.  ലോക്ക്ഡൗണിന് ഇടയിലാണ് ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗം ജീത്തു ജോസഫ് പ്രഖ്യാപിക്കുന്നത്. ഇപ്പോള്‍ ഇതാ ദൃശ്യം 2 ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സംവിധായകന്‍ ജിത്തു ജോസഫാണ് വിവരം അറിയിച്ചത്. 56 ദിവസം തീരുമാനിച്ചിരുന്ന ഷൂട്ട് 46 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുകയായിരുന്നു.

”ദൃശ്യം 2 ന്റെ ഷൂട്ടിങ് ഔദ്യോഗികമായി പൂര്‍ത്തിയായിരിക്കുന്നു. 56 ദിവസം ഷെഡ്ൂള്‍ ചെയ്തിരുന്ന ഷൂട്ടിങ് 46 ദിവസത്തില്‍ പൂര്‍ത്തിയാക്കി. നിര്‍മാതാവ് ആന്റണി പെരുമ്ബാവൂരിന്റേയും മുഴുവന്‍ ദൃശ്യം ടീമിന്റേയും ആത്മാര്‍ത്ഥമായ സഹകരണം കൊണ്ടുമാത്രമാണ് കോവിഡ് പ്രതിസന്ധിയിലും പ്രശ്‌നങ്ങളൊന്നുമില്ലാതെ ഷൂട്ടിങ് പൂര്‍ത്തിയാക്കാനായത്. ടീം അംഗങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി. കൂടാതെ ഞങ്ങളുടെ സിനിമയുടെ വിജയത്തിനായി പ്രാര്‍ത്ഥിച്ച നിങ്ങള്‍ ഓരോരുത്തരോടും നന്ദി പറയുന്നു”.- ജീത്തു ജോസഫ് കുറിച്ചു. അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള പാക്കപ്പ് ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button