MollywoodLatest NewsCinemaNewsEntertainment

ദൃശ്യം 2 എന്തുകൊണ്ട് കാണണം? ബംഗ്ലാദേശ് പൊലീസ് അഡീഷണൽ സൂപ്രണ്ടിന്റെ വിലയിരുത്തൽ വൈറലാകുന്നു

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി ആമസോൺ പ്രൈമിൽ റിലീസായ ദൃശ്യം 2, ഭാഷയുടെ അതിർ വരമ്പുകൾ ഭേദിച്ച് മുന്നേറുകയാണ് ഇപ്പൊൾ. ചിത്രത്തെക്കുറിച്ചുള്ള ബംഗ്ലാദേശ് പൊലീസ് അഡീഷണൽ സൂപ്രണ്ടിന്റെ നിരീക്ഷണം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ബംഗ്ലാദേശ് പൊലീസിലെ അഡീഷണൽ സൂപ്രണ്ടായ മഷ്‌റൂഫ് ഹൊസ്സൈനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം അറിയിച്ചത്. പൊലീസ് അക്കാദമിയിലെ ട്രെയിനികൾ ദൃശ്യം 2 നിർബന്ധമായും കാണണമെന്നും, അതിലൂടെ അന്വേഷണത്തിന് വേണ്ട മനോനിലയെ കുറിച്ച് അവർക്ക് മനസ്സിലാക്കാൻ സാധിക്കുമെന്നും മഷ്‌റൂഫ് പറയുന്നു. പോലീസ് അകാൻ ആഗ്രഹിക്കുന്നവരും അല്ലാത്തവരും ചിത്രം കണ്ടിരിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ചിത്രം ലോക വ്യാപകമായി റിലീസായി പ്രേക്ഷക പ്രീതി നേടിയപ്പോൾ തന്നെ, അതിലെ കഥാ പരിസരത്തെയും, ക്രിമിനൽ പശ്ചാത്തലത്തെയും കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയകളിൽ പരക്കെ ആരംഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ആമസോൺ പ്രൈമിൽ കൂടി പ്രേക്ഷകരുടെ ചോദ്യങ്ങൾക്കുള്ള മറുപടി സംവിധായകൻ ജീത്തു ജോസഫും, മോഹൻലാലും നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button