
മോഹൻലാൽ നായകനായ സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യം 2 തെലുഗു ഭാഷയിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ് ജീത്തു ജോസഫ്. വെങ്കിടേഷ് നായകനാകുന്ന ചിത്രത്തിന്‍റെ പൂജ തിങ്കളാഴ്ച ഹൈദരാബാദിൽ നടന്നു. കോവിഡിന്‍റെ പശ്ചാത്തലത്തിൽ അണിയറ പ്രവർത്തകരുടെ സാന്നിധ്യത്തിൽ ചെറിയ രീതിയിലായിരുന്നു പൂജ.
Read Also : ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റുകൾ തൂത്തുവാരി ബിജെപി ; തകർന്നടിഞ്ഞു കോൺഗ്രസ്
ഫെബ്രുവരി 19നാണ് 2013ൽ റിലീസ് ചെയ്ത് മെഗാഹിറ്റായി മാറിയ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം 2 ആമസോണിൽ റിലീസ് ചെയ്തത്. മോഹൻലാൽ, മീന, അൻസിബ ഹസൻ, മുരളി ഗോപി, സിദ്ദിഖ്, സായികുമാർ, ആശാ ശരത്, എസ്തർ അനിൽ എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്.
വെങ്കിടേശ്, മീന, നാദിയ എന്നിവർ പ്രധാന വേഷത്തിലെത്തിയ തെലുഗു ദൃശ്യത്തിന്‍റെ ആദ്യ ഭാഗം 2014ലാണ് റിലീസ് ചെയ്തത്. സുപ്രിയ സംവിധാനം ചെയ്ത ചിത്രം വൻവിജയമായി മാറിയിരുന്നു.
ആന്റണി പെരുമ്പാവൂരിനൊപ്പം ഡി സുരേഷ് ബാബുവും രാജ്‌കുമാർ സേതുപതിയും ചേർന്നാണ് ദൃശ്യം രണ്ടാം ഭാഗം നിർമ്മിക്കുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പും സംഗീതം അനൂപ് റൂബെൻസും നിർവഹിക്കുന്നു.
Post Your Comments