Latest NewsKeralaNews

മഞ്ചേശ്വരം എം എല്‍ എ എം സി കമറുദ്ദീന്‍ അറസ്റ്റില്‍ : യുഡിഎഫിനും മുസ്ലീംലീഗിനും കനത്ത തിരിച്ചടി

കാസര്‍കോട്: ജ്വല്ലറി തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീന്‍ അറസ്റ്റില്‍. കേസിലെ മറ്റൊരു പ്രതിയായ പൂക്കോയ തങ്ങളേയും ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. എം എല്‍ എയ്ക്ക് എതിരെ അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിരുന്നു. ചന്തേര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലാണ് എം എല്‍ എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തില്‍ വച്ച് രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്‌ലിന് ശേഷമാണ് കമറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : മുഹമ്മദ് അനൂപിന്റെ പേരിലുളള ഡെബിറ്റ് കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പ് … സംഭവത്തില്‍ ബിനീഷ് കോടിയേരി നിരപരാധി ….ബിനീഷിനെ കേസില്‍ കുടുക്കിയത് കോടിയേരി ബാലകൃഷ്ണനെ അപമാനിക്കാനെന്ന് ബിനീഷിന്റെ അഭിഭാഷകനും കുടുംബാംഗങ്ങളും

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 109 വഞ്ചനാ കേസുകളില്‍ പ്രതിയാണ് കമറുദ്ദീന്‍. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒരു എം എല്‍ എ കേരളത്തില്‍ അറസ്റ്റിലാവുന്നത്. തദ്ദേശതെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം എത്തിനില്‍ക്കുന്ന ഘട്ടത്തിലുണ്ടായ അറസ്റ്റ് യു ഡി എഫിനും മുസ്ലീംലീഗിനും കനത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button