Latest NewsKeralaIndia

കോഴിക്കോട്ട് ആറുവയസ്സുകാരിയായ നേപ്പാളി പെൺകുഞ്ഞിനെ പീഡിപ്പിച്ച സംഭവം, പിടിയിലായത് മലയാളി

രക്ഷിതാക്കള്‍ ഇല്ലാതിരുന്ന ബുധനാഴ്ച രാത്രി സമയത്ത് വീട്ടിലെത്തിയ രതീഷ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം.

കോഴിക്കോട് ബാലുശ്ശേരി ഉണ്ണികുളത്ത് നേപ്പാള്‍ സ്വദേശികളുടെ മകളായ ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷ് (32)നെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. രക്ഷിതാക്കള്‍ ഇല്ലാതിരുന്ന ബുധനാഴ്ച രാത്രി സമയത്ത് വീട്ടിലെത്തിയ രതീഷ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം.

രതീഷ്, സ്ഥിരം ഒളിഞ്ഞുനോട്ടക്കാരനാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം, രതീഷ് നേപ്പാള്‍ സ്വദേശികളുടെ വീട്ടിലെത്തിയപ്പോള്‍ മുതിര്‍ന്നവര്‍ ആരും അവിടെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ വടകര റൂറല്‍ എസ്.പി. എ. ശ്രീനിവാസന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടുന്നത്.

ബാലുശ്ശേരി സിഐ ജീവന്‍ ജോര്‍ജ്, എസ്‌ഐ മാരായ പ്രജീഷ്, മധു മൂത്തേടത്ത്, രാജീവ് ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ് ബാബു,പൃഥ്വിരാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സംഭവദിവസം പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ നേപ്പാള്‍ സ്വദേശികള്‍ താമസിക്കുന്ന മറ്റൊരു വീട്ടിലേക്ക് പോയി.

read also: ചൈനയിൽ നിന്ന് പണി കിട്ടിയപ്പോൾ പാഠം പഠിച്ചു, ഇന്ത്യയുമായി ഉള്ളത് സവിശേഷ സൗഹൃദമെന്ന്‌ നേപ്പാള്‍ പ്രധാനമന്ത്രി

രാത്രി ഇവരെ അന്വേഷിച്ച്‌ പെണ്‍കുട്ടിയുടെ അച്ഛന്‍ വീട്ടില്‍നിന്നുപോയ സമയത്താണ് പ്രതി സ്ഥലത്തെത്തുകയും കുട്ടിയെ പീഡനത്തിനിരയാക്കുകയും ചെയ്തത്. ഈ സമയം രണ്ടും നാലും വയസ്സുള്ള സഹോദരന്മാരും പെണ്‍കുട്ടിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

രാത്രി പതിനൊന്നോടെ അച്ഛന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ രക്തംവാര്‍ന്ന് അവശനിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയും പെണ്‍കുട്ടിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button