കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ നേപ്പാളി സ്വദേശിയായ ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. അയല്‍വാസിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വകാര്യ ഭാഗത്ത് മുറിവടക്കമുള്ള ഗുരുതരമായ പരിക്കുകളോടെ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്തെ കരിങ്കല്‍ ക്വാറിയില്‍ പണിയെടുക്കുന്നവരാണ്. ഈ ക്വാറിക്ക് സമീപമാണ് ഈ കുടുംബം താമസിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടിയുടെ അച്ഛനും ഒരു സുഹൃത്തും മദ്യപിച്ച് വീട്ടില്‍ എത്തി. പിന്നാലെ കുട്ടിയുടെ അമ്മയുമായി വഴക്കുണ്ടായി. തുടര്‍ന്ന് അമ്മ വീട്ടില്‍ നിന്ന് ഇറങ്ങി പോയി.ഭാര്യയെ കാണാതായതോടെ കുട്ടിയുടെ അച്ഛന് അന്വേഷിച്ചിറങ്ങി.
പെണ്‍കുട്ടിയും രണ്ടും മൂന്നും വയസ്സുള്ള ആണ്‍കുട്ടികളുമാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. രാത്രി പതിനൊന്നരയോടെ അച്ഛനും അമ്മയും വീട്ടില്‍ എത്തിയപ്പോഴാണ് ആറ് വയസുള്ള മകള്‍ വീടിനുള്ളില്‍ അവശനിലയില്‍ രക്തത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടത്. സുഹൃത്തിനെ കാണാനും ഇല്ലായിരുന്നു.
കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഗുരുതരമായ മുറിവുണ്ടെന്നാണ് പൊലീസ് പറയുന്നത്.
Post Your Comments