കോഴിക്കോട്: വിദ്യാര്‍ത്ഥിനിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി ഇസ്ലാം മതത്തിലേക്ക് മാറാന്‍ പ്രേരിപ്പിച്ച സംഭവത്തിൽ പ്രതി നടുവണ്ണൂര്‍ സ്വദേശി കാവില്‍ മുഹമ്മദ് ജാസിം (19) കീഴടങ്ങി. പരാതി നല്‍കി രണ്ട് മാസത്തിനു ശേഷമാണ് അറസ്റ്റ്. എൻഐഎ അന്വേഷണം ആരംഭിച്ചതോടെയാണ് പ്രതി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. നേരത്തെ ഉന്നതരാഷ്ട്രീയബന്ധമുള്ള പ്രതിയെ പിടികൂടാന്‍ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് എന്‍.ഐ.എ. ഇടപെട്ടത്.
ഇതിനിടെയാണ് മുഹമ്മദ് ജാസിം സ്വമേധയാ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കോഴിക്കോട്ടുള്ള പരീക്ഷാപരിശീലനകേന്ദ്രത്തിലെ വിദ്യാര്‍ഥിനിയായ പത്തൊമ്പതുകാരിയെയാണ് പീഡിപ്പിച്ചത്. കുട്ടിയുടെ സഹപാഠിയായിരുന്നു ജാസിം.കോഴിക്കോട് സ്വദേശിയായ ക്രൈസ്തവ മതവിശ്വാസിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കില്‍ നഗ്ന ചിത്രങ്ങള്‍ നവ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് മുഹമ്മദ് ജാസിം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പറയുന്നു.
കോഴിക്കോട് കൂട്ടുകാരികളുടെ കൂടെ പാർക്കില്‍ ഇരിക്കുമ്പോൾ ഇവിടെ വെച്ച് ജ്യൂസില്‍ മയക്ക് മരുന്ന് കലര്‍ത്തി നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നുണ്ട്. സംഭവം പോലിസിനെ ധരിപ്പിച്ചിരുന്നെങ്കിലും കൃത്യമായ നടപടി ഉണ്ടാകാത്തതിനെ തുടന്നാണ് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പിതാവ് പരാതി നൽകിയത്.കൂടാതെ കേസുമായി ബന്ധപ്പെട്ട പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പോലീസ് തിരുത്തിയതായും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് മെഡിക്കല്‍ കോളജ് പോലീസിനു കൈമാറി.
നടക്കാവ് പോലീസില്‍ ആദ്യം താന്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പോലീസ് നടപടിയെടുത്തില്ലെന്നും പിന്നീട് മകള്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയതെന്നും പിതാവ് വ്യക്തമാക്കി. ജാസിം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി 45,000 രൂപയും നാലു പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തിട്ടുണ്ടെന്ന് പിതാവ് ആരോപിച്ചു. സംഭവത്തിനുശേഷം മാനസികമായി തകര്‍ന്ന പെണ്‍കുട്ടി ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്. നഗ്നവീഡിയോ കാണിച്ച് പണം അപഹരിക്കാന്‍ ശ്രമിക്കല്‍, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍, ലൈംഗികമായി പീഡിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മുഹമ്മദ് ജാസിമിനെതിരേ കേസെടുത്തതെന്ന് മെഡിക്കല്‍ കോളേജ് പോലീസ് പറഞ്ഞു.
ഐ.പി.സി.384, 506, 376 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. യുവാവിനെ പിന്നീട് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. കോഴിക്കോട്ടുള്ള പരീക്ഷാ പരിശീലനകേന്ദ്രത്തിലെ വിദ്യാര്‍ഥിനിയായ പത്തൊമ്പതുകാരിയെ ജൂലായ് 25-ന് കോഴിക്കോട് ബൈപ്പാസ് റോഡിലെ സരോവരത്തെത്തിച്ച് ജാസിം പീഡിപ്പിച്ചെന്നാണ് കേസ്. പരാതിപ്പെട്ടാല്‍ കൊല്ലുമെന്ന് ഭീഷണിയുണ്ടായി. ഓഗസ്റ്റ് രണ്ടിന് വൈകീട്ട് ഏഴിന് വിദ്യാര്‍ഥിനി സഞ്ചരിച്ച കാര്‍ തടഞ്ഞുവച്ച് ജാസിം ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.
നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് മെഡിക്കല്‍കോളേജ് പോലീസിന് കൈമാറുകയായിരുന്നു. പരാതി ലഭിച്ചതോടെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും മജിസ്‌ട്രേറ്റിന് മുന്നിലെത്തിച്ച് 164 പ്രകാരമുള്ള മൊഴിയും രേഖപ്പെടുത്തുകയും ചെയ്തു. പീഡനം നടന്നത് മെഡിക്കല്‍കോളേജ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അങ്ങോട്ടേക്ക് കൈമാറി. മെഡിക്കല്‍ കോളേജ് സി.ഐ. മൂസ വള്ളിക്കാടന്‍ ആണ് യുവാവിനെ അറസ്റ്റുചെയ്തത്.
മതപരിവര്‍ത്തനശ്രമമുണ്ടായെന്ന പരാതിയിലും അന്വേഷണം തുടരുകയാണ്. സിറ്റി പോലീസ് ചീഫ് എ.വി. ജോര്‍ജിന് പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ചേര്‍ന്ന് നല്‍കിയ പരാതിയിലാണ് ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നത്. ഈ പരാതിയുടെ നിജസ്ഥിതിയും അന്വേഷിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു.
Post Your Comments