ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജെസിബി പുരസ്കാരം എസ് ഹരീഷിന്. അദ്ദേഹത്തിന്റെ മീശ എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 25 ലക്ഷം രൂപയാണ് പുരസ്കാര തുക. ഹാര്‍പര്‍ കോളിന്‍സ് പുറത്തിറക്കിയ മ്സ്റ്റാഷ് എന്ന ഇംഗ്ലീഷ് പരിഭാഷയ്ക്കാണ് പുരസ്കാരം.
ഇന്ത്യക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. കോട്ടക്കല്‍ സ്വദേശിയായ ജയശ്രീ കളത്തില്‍ ആണ് ‘മീശ’ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.
വിവര്‍ത്തനം ചെയ്ത രചനയ്ക്കാണ് പുരസ്കാരം ലഭിച്ചതെങ്കില്‍ വിവര്‍ത്തനം ചെയ്തയാള്‍ക്ക് 10 ലക്ഷം രൂപ ലഭിക്കും. ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച ഗ്രന്ഥകര്‍ത്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കും. വിവര്‍ത്തനം ചെയ്ത കൃതിയുടെ കാര്യത്തില്‍, വിവര്‍ത്തനം ചെയ്തയാള്‍ക്ക് 50,000 രൂപയും ലഭിക്കും.
Congratulations S. Hareesh and Jayasree Kalathil on the win! #TheJCBPrize2020@HarperCollinsIN @dcbooksonline pic.twitter.com/mgDO6jVurb
— The JCB Prize for Literature (@TheJCBPrize) November 7, 2020
Post Your Comments