തിരുവനന്തപുരം: എസ്.ഹരീഷിന്റെ ‘മീശ’ നോവല്‍ ചില്ലറ വിവാദമല്ല കേരളക്കരയില്‍ തൊടുത്തുവിട്ടിരിക്കുന്നത്. മീശ വിവാദവുമായി ബന്ധപ്പെട്ട് മാതൃഭൂമിക്കെതിരെ എന്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ മാതൃഭൂമി പത്രത്തെ ബഹിഷ്‌കരിയ്ക്കുമെന്ന് ഭീഷണിമുഴക്കിയിരുന്നു. ഇതിനു പിന്നാലെ പ്രമുഖ പരസ്യ ബ്രാന്‍ഡുകളും പരസ്യം പിന്‍വലിക്കുകയാണെന്നറിയിച്ചു. ഭീമ ജ്വല്ലറിയായിരുന്നു ഇതില്‍ പ്രധാനം. ഇതിനെതിരെയായിരുന്നു വി.ടി.ബല്‍റാം എംഎല്‍എ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
Read Also : മാതൃഭൂമിയെ ഭീമ ബഹിഷ്‌ക്കരിച്ചാല്‍ ഭീമയെ ജനങ്ങള്‍ ബഹിഷ്‌ക്കരിക്കുക; പ്രതികരണവുമായി ബല്‍റാം
മാധ്യമസ്ഥാപനങ്ങള്‍ എന്നും ജനങ്ങള്‍ക്കു
വേണ്ടിയുള്ളതാണ്. ജനാധിപത്യപരമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവരാണ്. അതിനാല്‍ ഒരു സ്വര്‍ണ്ണക്കച്ചവടക്കാരനും ഒരു മാധ്യമ സ്ഥാപനവും മുഖാമുഖം എതിര് നിന്നാല്‍ മാധ്യമ സ്ഥാപനത്തിന് പിന്തുണ നല്‍കുക എന്നതില്‍ ജനാധിപത്യവിശ്വാസികള്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ല. അതുകൊണ്ട് ഭീമയെ ബഹിഷ്‌ക്കരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നാണ് ബല്‍റാമിന്റെ ആഹ്വാനം. ഇതോടെ, ബല്‍റാമിന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്. ഭീമയില്‍ നിന്ന് സ്വര്‍ണം വാങ്ങുമെന്ന പ്രഖ്യാപിച്ചും, പ്രൊഫൈല്‍ പിക്ച്ചര്‍ മാറ്റിയുമാണ് പലരുടെയും പ്രതിഷേധം.
വി.ടി.ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :
Post Your Comments