പത്തനംതിട്ട : ബിലീവേഴ്സ് ചർച്ചിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ നടക്കുന്ന ആദ്യ നികുതി വകുപ്പിന്റെ പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയിൽ രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകൾ കണ്ടെത്തി. തിരുവല്ലയിലെ ബിലീവേഴ്സ് ആസ്ഥാനത്ത് നിന്നുമാണ് നോട്ടുകൾ കണ്ടെത്തിയത്. 1000 ൻ്റെയും 500 ൻ്റെയും നിരോധിച്ച നോട്ടുകളാണ് കണ്ടെത്തിയത്.
Read Also : ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ഇതുവരെ സഭക്ക് കീഴിലെ സ്ഥാപനങ്ങളിൽ നിന്നു മാത്രം 13.5 കോടി രൂപയുടെ കള്ളപ്പണം ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. തിരുവല്ല അടക്കമുള്ള കേന്ദ്രങ്ങളിൽ രണ്ട് ദിവസമായി നടക്കുന്ന റെയ്ഡ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.
Post Your Comments