മുംബൈ: സൗജന്യ സേവനങ്ങള്‍ അവസാനിപ്പിച്ച് ഗൂഗിള്‍ ഫോട്ടോസ് . ക്ലൗഡ് സ്റ്റോറേജിന്റെ മേന്മയെ തുടര്‍ന്ന് ലോകമാകെ ജനങ്ങളുടെ ജനപ്രിയ ആപ്ലിക്കേഷനായിരുന്നു ഗൂഗിള്‍ ഫോട്ടോസ്. ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാനടക്കം സാധിക്കുമായിരുന്ന ഇടമാണ് ഇനി പണച്ചിലവേറിയ ഒന്നായി മാറാന്‍ പോകുന്നത്.
എക്‌സ് ഡി എ ഡെവലപേര്‍സിന്റെ റിപ്പോര്‍ട്ടിലാണ് ഗൂഗിള്‍ ഫോട്ടോസ് തങ്ങളുടെ പല സേവനങ്ങള്‍ക്കും പണം ഈടാക്കാന്‍ തീരുമാനിച്ചതായി പറയുന്നത്. ഗൂഗിള്‍ വണ്‍ വഴി സബ്സ്‌ക്രിപ്ഷന്‍ നിരക്ക് ഈടാക്കാനാണ് ആലോചന. പ്രതിമാസ നിരക്കായിരിക്കും ഇത്.
ഇന്ത്യയില്‍ ഗൂഗിള്‍ വണ്‍ സബ്സ്‌ക്രിപ്ഷന്‍ നിരക്ക് പ്രതിമാസം 130 രൂപയാണ്. 100 ജിബി വരെ പ്രതിവര്‍ഷം ഉപയോഗിക്കുന്നതിന് 1300 രൂപ നല്‍കണം. 200 ജിബിക്ക് മാസം തോറും 210 രൂപയും വര്‍ഷം 2100 രൂപയും നല്‍കണം. രണ്ട് ടിബി സ്റ്റോറേജ് കിട്ടാണ മാസം 650 രൂപയും ഒരു വര്‍ഷത്തേക്ക് 6500 രൂപയുമാണ് നല്‍കേണ്ടി വരിക.
Post Your Comments