മലപ്പുറം: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി. ഖമറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ വിമർശനവുമായി മന്ത്രി കെ.ടി ജലീല്‍. ”പടച്ചവന്‍ വലിയവനാണ്, ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു”- ജലീല്‍ ഫേസ്ബുകില്‍ കുറിച്ചു.
15 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പിലാണ് ഖമറുദ്ദീനെതിരെ നടപടി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലും പ്രോട്ടോക്കോള്‍ ലംഘനക്കേസിലും ജലീലിനെ ചോദ്യം ചെയ്തിരുന്നു.തനിക്കെതിരെ നിരന്തരം ആരോപണം ഉന്നയിച്ചിരുന്ന മുസ്ലിം ലീഗിനെ ലക്ഷ്യമിട്ടാണ് ജലീലിന്റെ ഈ പ്രതികരണം.
ജില്ലാ പൊലീസ് ആസ്ഥാനത്തെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് എം.എല്‍.എ എം.സി. ഖമറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തത് .
Post Your Comments