Latest NewsKeralaNattuvarthaNews

‘മന്ത്രി കെ.ടി.ജലീൽ രാജിവച്ചില്ലെങ്കിൽ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണം’; വി.എം. സുധീരൻ

ലോകായുക്തയുടെ പരാമർശത്തിൽ മന്ത്രി കെ.ടി.ജലീൽ രാജിവച്ചില്ലെങ്കിൽ പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്ന് കോൺ​ഗ്രസ് നേതാവ് വി.എം.സുധീരൻ. ഡോളർ കടത്തുകേസിൽ സ്പീക്കറെ ചോദ്യം ചെയ്തത് ഖേദകരവും ദുഖകരവുമാണെന്നും അദ്ദേഹം പറഞ്ഞു.

‘ലോകായുക്തയുടെ പരാമർശത്തിൽ മന്ത്രി കെ.ടി.ജലീൽ രാജിവച്ചില്ലെങ്കിൽ പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണം. ഡോളർ കടത്തുകേസിൽ സ്പീക്കറെ ചോദ്യം ചെയ്തത് ഖേദകരവും ദുഖകരവുമാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരിക്കലും വന്നുപെടാൻ പാടില്ലാത്ത അവസ്ഥയിൽ പെട്ടിരിക്കുന്നു. അവർ ഇക്കാര്യത്തിൽ ആത്മപരിശോധന നടത്തേണ്ടതാണ്’ വി. എം. സുധീരൻ പറഞ്ഞു.

അതേസമയം, ഡോളർ കടത്ത് കേസിൽ തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്പീക്കറെ ചോദ്യം ചെയ്തത്. വ്യാഴാഴ്ച കൊച്ചിയിൽ ഹാജരാകാൻ സമൻസ് നൽകിയിരുന്നുവെങ്കിലും സുഖമില്ലെന്ന് പറഞ്ഞ് സ്പീക്കർ ഹാജരായിരുന്നില്ല. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് എത്തുകയായിരുന്നു.

ന്യുനപക്ഷ കോർപ്പറേഷനിൽ ബന്ധുവായ അദീബിനെ നിയമിച്ചതിനെതിരെയാണ് ലോകായുക്‌ത മന്ത്രി കെ.ടി. ജലീലിനെതിരെ റിപ്പോർട്ട് പുറത്തിറക്കിയത്. ബന്ധു നിയമനത്തിൽ ജലീലിന്റെത് അധികാര ദുർവിനിയോഗമാണെന്നും, ജലീൽ സത്യപ്രതിജ്‌ഞാ ലംഘനമെന്നും നടത്തിയെന്നും ലോകായുക്ത റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button