ബംഗളൂരു: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ബിനീഷ് കേടിയേരിക്കെതിരെ കൂടുതല്‍ കണ്ടെത്തലുകളുമായി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഡെബിറ്റ് കാര്‍ഡ് അനൂപും ബിനീഷും ഒരുമിച്ച് ഉപയോഗിച്ചതെന്ന് അന്വേഷണ സംഘം രേഖാമൂലം കോടതിയെ അറിയിച്ചു. ഇതിനൊപ്പം ബിനീഷ് ഡയറക്ടറായ മൂന്ന് കമ്പനികള്‍ പ്രവര്‍ത്തിച്ചത് വ്യാജ വിലാസത്തിലാണെന്നും ഈ കമ്പനികളുടെ പേരില്‍ കള്ളപ്പണം വെളുപ്പിച്ചോയെന്ന് സംശയിക്കുന്നതായും ഇ.ഡി കോടതിയില്‍ പറഞ്ഞു.
തെളിവുകള്‍ ഹാജരാക്കിയതിന് പിന്നാലെ ബിനീഷിനെ നാല് ദിവസത്തേക്ക് കൂടി ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. ഒമ്പത് ദിവസം തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷം ഇന്നാണ് ബിനീഷിനെ ഇ.ഡി കോടതിയില്‍ ഹാജരാക്കിയ്ത്.ഇതിനൊപ്പം ഇ.ഡി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ണായക വിവരങ്ങളുള്ളത്.
Post Your Comments