ബെംഗളൂരു: കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് നീട്ടി. ബെംഗളൂരു സിവില്‍ ആന്‍ഡ് സിറ്റി സെഷന്‍സ് കോടതിയുടേതാണ് നടപടി.
Read Also : സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഇഡി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. നേരത്തെ ബിനീഷിനെ പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഞ്ച് ദിവസമാണ് കോടതി അനുവദിച്ചത്. ഈ കാലവധി ഇന്ന് തീരുന്നമുറയ്ക്കാണ് കസ്റ്റഡി കാലാവധി നീട്ടാനാവശ്യപ്പെട്ട് വീണ്ടും ഇ.ഡി അപേക്ഷ നല്‍കിയത്.
മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപിന്റെ പേരിലുള്ള ഡെബിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ഡെബിറ്റ് കാര്‍ഡില്‍ ബിനീഷ് കോടിയേരിയുടെ ഒപ്പുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ ആണ് ഈ ഡെബിറ്റ് കാര്‍ഡ് കിട്ടിയതെന്നും എന്‍ഫോഴ്സ്മെന്റ് അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. പവര്‍ത്തനം അവസാനിപ്പിച്ച മൂന്ന് കമ്ബനികളുമായി ബിനീഷിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണത്തിന് ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്നും ഇ ഡി അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.
അതേസമയം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡി അപേക്ഷയെ ബിനീഷ് കോടിയേരിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. ബിനീഷിന് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശമായതിനാല്‍ ചികിത്സ ഉറപ്പാക്കേണ്ടതുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് എന്‍ഫോഴ്സ്മെന്റിന്റെ ശ്രമം. കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാവായ ബിനീഷിന്റെ പിതാവിനെ അപമാനിക്കാനായി ബിനീഷിനെ കേസില്‍ കുടുക്കിയതാണെന്നും അഭിഭാഷകന്‍ പറഞ്ഞു.
Post Your Comments