ഇന്‍ഡോര്‍: സെല്‍ഫി എടുക്കുന്നതിനിടെ കാല് വഴുതി കൊക്കയിലേക്ക് വീണ് യുവതി മരിച്ചു. ഇന്‍ഡോര്‍ സ്വദേശിയായ 30കാരി നീതു മഹേശ്വരിയാണ് മരിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ വിനോദ സഞ്ചാര മേഖലയില്‍ വച്ച് വ്യാഴാഴ്ചയായിരുന്നു അപകടം.
ഇവിടെ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള ജാം ഗേറ്റ് പ്രദേശത്തേക്ക് കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. നാലുമണിക്കൂറോളം നീണ്ട തിരച്ചിലിനുശേഷം മൃതദേഹം കൊക്കയില്‍ നിന്ന് കണ്ടെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments