
കോട്ടയം: പ്രതിശ്രുത വരനൊപ്പം സഞ്ചരിക്കവെ സ്കൂട്ടർ മറിഞ്ഞ് കെഎസ്ആർടിസി ബസിന് അടിയിൽപെട്ട യുവതി മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് വാഴൂർ റോഡിൽ പൂവത്തുംമൂടിന് സമീപം നടന്ന അപകടത്തിൽ. മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം സണ്ണി – ബിജി ദമ്പതികളുടെ ഏകമകൾ സുബി ജോസഫ് (25) ആണ് മരിച്ചത്. അപകടത്തിൽ പ്രതിശ്രുത വരൻ അദ്‌ഭുതകരമായി രക്ഷപെട്ടു.
പ്രതിശ്രുത വരനൊപ്പം സ്കൂട്ടറിന്റെ പിന്നിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു സുബി. കെഎസ്ആർടിസി ബസും സ്കൂട്ടറും ഒരേ ദിശയിലാണ് സഞ്ചരിച്ചത്. കുമളിയിൽനിന്ന് കായംകുളത്തേക്ക് പോവുകയായിരുന്ന ബസ് പൂവത്തുംമൂടിനു സമീപത്തുവെച്ച് സ്കൂട്ടറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടർ റോഡിൽനിന്നു തെന്നിമാറുകയും സുബി ബസിനടിയിലേക്ക് വീഴുകയുമായിരുന്നു. സുബിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments