Latest NewsIndiaNews

“ക്ഷേത്ര വസ്തുക്കളിൽ ക്ഷേത്രങ്ങൾക്ക് മാത്രമാണ് അവകാശം ; ക്ഷേത്രഭൂമിയും മതപരമായ ആവശ്യങ്ങൾക്ക് മാത്രം ” ; ഉത്തരവുമായി ഹൈക്കോടതി

ചെന്നൈ : ക്ഷേത്ര വസ്തുക്കളിൽ ക്ഷേത്രങ്ങൾക്ക് മാത്രമാണ് നിരന്തരമായ അവകാശമുള്ളതെന്ന് ഹൈക്കോടതി. മതപരമായ ആവശ്യങ്ങൾക്കല്ലാതെ മറ്റൊന്നിനും ക്ഷേത്രഭൂമി ഉപയോഗിക്കരുതെന്നും മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചു. നീലങ്കരൈ ശക്തി മുത്തമ്മൻ ക്ഷേത്രം , സേലത്തെ കോട്ടൈ മാരിയമ്മൻ ക്ഷേത്രം എന്നിവയുടെ കൈയ്യേറ്റവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവെയായിരുന്നു സുപ്രധാന പ്രസ്താവന. എല്ലാ ക്ഷേത്ര ഭൂമികളെയും കൈയേറ്റക്കാരിൽ നിന്ന് കണ്ടെത്തി സംരക്ഷിക്കണമെന്നും കോടതി ഹിന്ദു മത-ചാരിറ്റബിൾ എൻ‌ഡോവ്‌മെൻറ് വകുപ്പിന് നിർദ്ദേശം നൽകി.

Read Also : മിന്നൽ ആകൃതിയിലുള്ള ബോട്ടിലിൽ ‘ടെസ്‌ല ടെക്കീല’ മദ്യം വിപണിയിൽ എത്തി

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങൾ പുരാതന സംസ്കാരത്തെ തിരിച്ചറിയുന്നതിനുള്ള ഒരു ഉറവിടം മാത്രമല്ല, കല, ശാസ്ത്രം, സാങ്കേതികത എന്നീ മേഖലകളിലെ പ്രതിഭകളെക്കുറിച്ചുള്ള അഭിമാനത്തിന്റെയും അറിവിന്റെയും സാക്ഷ്യപത്രം കൂടിയാണ് ഒപ്പം അത് ആത്മീയതയിലേക്കുള്ള വഴിയുമാണെന്ന് ജസ്റ്റിസ് ആർ മഹാദേവൻ വ്യക്തമാക്കി .

ക്ഷേത്ര ഭൂമി നിയമവിരുദ്ധമായും ,ക്ഷേത്രങ്ങളുടെ താൽപ്പര്യങ്ങൾക്കെതിരായും വിൽക്കുകയോ, പാട്ടത്തിനെടുക്കുകയോ ചെയ്യരുത് .മതസ്ഥാപനങ്ങളുടെ, പ്രത്യേകിച്ച് ക്ഷേത്രങ്ങളുടെ സ്വത്തുക്കൾ ശരിയായി പരിപാലിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ക്ഷേത്രഭൂമി കൈയ്യേറിയുള്ള എല്ലാ പ്രവർത്തനങ്ങളും ഉടൻ നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു. ഭൂമിയുടെ സുരക്ഷിതത്വത്തിനും സുരക്ഷയ്ക്കും ചുറ്റു മതിൽ സ്ഥാപിക്കണം . ക്ഷേത്രവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഒഴികെ മറ്റേതെങ്കിലും ആവശ്യങ്ങൾക്കായി ഭൂമി ഉപയോഗിക്കരുത് , ഇത് ബന്ധപ്പെട്ട അധികൃതർ ഉറപ്പ് വരുത്തണം .

മാത്രമല്ല ക്ഷേത്രങ്ങളുടെയും അതിന്റെ സ്വത്തുക്കളുടെയും സാമ്പത്തിക വശങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ സൂക്ഷിക്കുകയും കൃത്യമായ ഇടവേളകളിൽ ബന്ധപ്പെട്ട അതോറിറ്റിക്ക് മുമ്പായി ഫയൽ ചെയ്യുകയും വേണമെന്നും കോടതി ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button