ചണ്ഡിഗഡ്: സ്വകാര്യമേഖലയിലെ 75 ശതമാനം ജോലികളിലും തദ്ദേശിയര്‍ക്ക് നീക്കിവയ്ക്കാനുള്ള ബില്‍ ഹരിയാന നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റേയും ഭരണപക്ഷ സഖ്യകക്ഷിയായ ജെജെപിയുടേയും എതിര്‍പ്പുകളെ മറികടന്നാണ് ബില്‍ പാസാക്കിയത്.
Read Also : കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു
ഹരിയാന തൊഴില്‍മന്ത്രിയും ഉപമുഖ്യന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാലയാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. സ്വകാര്യകമ്ബനികള്‍, പാര്‍ട്ട്ണര്‍ഷിപ്പ് സംരംഭങ്ങള്‍, സൊസൈറ്റികള്‍, ട്രസ്റ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ 75 ശതമാനം ജോലിയും സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയവര്‍ക്ക് നല്‍കണമെന്ന് ഹരിയാന സ്റ്റേറ്റ് എംപ്ലോയ്മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്സ് ബില്‍ വ്യവസ്ഥചെയ്യുന്നു.
പ്രതിമാസം 50,000 രൂപയില്‍ കുറവ് ശമ്പളമുള്ള ജോലികളാണ് ഇപ്രകാരം സംവരണം ചെയ്തിരിക്കുന്നത്. എന്നാല്‍, ചില പ്രത്യേക വിഭാഗം ജോലികളില്‍ തദ്ദേശിയരെ ലഭ്യമല്ലാതെവന്നാല്‍ പുറത്തുനിന്ന് ആളെ എടുക്കാന്‍ അനുവാദമുണ്ടാവും. ഇന്ത്യയില്‍ എവിടെയും ഏത് തൊഴിലും ചെയ്യാന്‍ അവകാശം നല്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 19 എന്നിവയ്ക്ക് വിരുദ്ധമായതിനാല്‍ ബില്‍ നിയമമാക്കുന്നതിന് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണ്.
Post Your Comments