
നടന്‍ റിയാസ് ഖാന്‍ ‘സുരേഷ് കോടാലിപറമ്ബില്‍’ എന്ന് പേരുള്ള കഥാപാത്രമായി വരുന്ന ‘മായകൊട്ടാരം’ എന്ന ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. താനുമായി സാമ്യമുള്ള കഥാപാത്രവുമായി വരുന്ന സിനിമയെ കുറിച്ച് പ്രതികരണവുമായി ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്ബില്‍ രംഗത്തു. ഒരു സംഘം തന്നെ തനിക്കെതിരെ പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ ഇപ്പോള്‍ ഒരു സിനിമയുമായി വരെ രംഗത്തെത്തുകയാണെന്നുമാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെയുള്ള ലൈവ് വഴി ഫിറോസ് പറയുന്നത്. ലക്ഷങ്ങളും കോടികളും പിരിച്ചെടുത്ത് അവര്‍ തനിക്കെതിരെ സിനിമ വരെ എടുക്കുകയാണെന്നും തനിക്കെതിരെ എന്ത് അന്വേഷണം നടത്താനും ഫിറോസ് പറയുന്നുണ്ട്.
‘ഞാന്‍ സ്വര്‍ണം കടത്തിയിട്ടില്ല, ലഹരിമരുന്ന് കടത്തിയിട്ടില്ല, ഹവാല ബന്ധങ്ങളില്ല. ഏതു അന്വേഷണം വേണമെങ്കിലും എനിക്കെതിരെ നടത്തൂ. സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കൂ. എല്ലാവരും പറയുന്ന പോലെയല്ല ഫിറോസ് കുന്നംപറമ്ബിലിന്റെ മടിയില്‍ കനമില്ല, വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ, ഞാന്‍ അത് ശ്രദ്ധിക്കാറില്ല. ഇനിയും വിമര്‍ശിക്കണം. എനിക്കെതിരെ ആക്ഷേപം ഉയരുമ്ബോള്‍ അന്ന് ചെയ്യുന്ന വിഡിയോയ്ക്ക് കൂടുതല്‍ പണം ലഭിക്കുന്നുണ്ട്. എന്നെ അടിച്ച് താഴെയിടുന്നത് വരെ ഞാന്‍ പ്രവര്‍ത്തനങ്ങള്‍ തുടരും.’-ഫിറോസ് വീഡിയോയിലൂടെ പറഞ്ഞു.
Post Your Comments