![](/wp-content/uploads/2020/11/joe.jpg)
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ പോലീസുകാരന്റെ മുഖത്ത് തുപ്പിയ ഇന്ത്യന്‍ വംശജയായ യുവതി അറസ്റ്റില്‍. പെന്സില്വാനിയായില് നിന്നെത്തിയ ധെവീന സിംഗ് (24) എന്ന യുവതിയാണ് അറസ്റ്റിലായത്. ധെവീനാ സിംഗ് പോലീസിന്റെ മുഖത്തിനു നേരെ തുപ്പുന്ന ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞിരുന്നു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. നവംബര്‍ നാലിന് ജോ ബൈഡന് പിന്തുണ പ്രഖ്യാപിച്ച് ന്യൂയോര്‍ക്കില്‍ നടന്ന റാലിക്കിടെയായിരുന്നു സംഭവം. പോലീസിനെ അധിക്ഷേപിച്ച കുറ്റം ചുമത്തിയാണ് സിംഗിനെതിരെ കേസെടുത്തിരിക്കുന്നത്.അന്‍പതോളം വരുന്ന പ്രവര്‍ത്തകര്‍ പോലീസിനുനേരെ ആക്രമണം അഴിച്ചുവിട്ടും റോഡില്‍ തീയിട്ടുമാണ് പ്രകടനം നടത്തിയത്.
ലഭിക്കുന്ന മുഴുവന്‍ തപാല്‍ വോട്ടുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം.വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണമെന്നും ഇതുവരെ എണ്ണിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ വിജയിയെ പ്രഖ്യാപിക്കമമെന്നും പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ബൈഡന് അനുകൂലികള്‍ പ്രകടനം നടത്തിയത്.
Post Your Comments